Top News

ഇന്തോനേഷ്യ ഓപ്പൺ: പിവി സിന്ധു, കിഡമ്പി ശ്രീകാന്ത് എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു

July 17, 2019

author:

ഇന്തോനേഷ്യ ഓപ്പൺ: പിവി സിന്ധു, കിഡമ്പി ശ്രീകാന്ത് എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു

ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പിവി സിന്ധുവിനും, കിഡമ്പി ശ്രീകാന്തിനും ജയം. പി വി സിന്ധു  താളം കണ്ടത്തെത്താൻ ആദ്യം വിഷമിച്ചെങ്കിലും പിന്നീട്  ശക്തമായി തിരിച്ചുവരവിലൂടെ ജയിക്കുകയായിരുന്നു. എന്നാൽ കിഡബി ശ്രീകാന്ത് ആദ്യ റൌണ്ട് അനായാസം ജയിച്ചു കയറി. ജയത്തോടെ ഇരുവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

ജപ്പാന്റെ അയ ഒഹോരിയെ ആണ് പി വി സിന്ധു തോൽപ്പിച്ചത്. മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിൽ ആണ് സിന്ധു വിജയിച്ചത്.  ആദ്യ പോയിന്റിൽ അയ ഒഹോരി പി വി സിന്ധുനെ തോൽപ്പിച്ചിരുന്നു. പിന്നീടുള്ള രണ്ട് പോയിന്റുകളും സിന്ധു ജയിക്കുമാകയായിരുന്നു.   ആദ്യ സെറ്റ് 11-21-ന് തോറ്റ സിന്ധു പിന്നീട് അതിശക്തമായ തിരിച്ചുവരവ് നടത്തിയ  രണ്ട് സെറ്റുകൾ ജയിക്കുകായായിരുന്നു.

സ്കോര്‍: 11-21, 21-15, 21-15.

അനായാസ ജയമാണ് ആദ്യ റൗണ്ടിൽ ശ്രീകാന്ത് സ്വന്തമാക്കിയത്. ജപ്പാൻ താരം കെന്റ നിഷിമോട്ടോയെ ആണ് ശ്രീകാന്ത് തോൽപ്പിച്ചത്. വെറും മുപ്പത്തിയെട്ട് മിനിറ്റ് മാത്രം നീണ്ട് നിന്ന മത്സരമായിരുന്നു ഇത്.  രണ്ടാം റൗണ്ടിൽ ഫ്രാൻസിന്റെ ബ്രൈസ് ലെവർഡെസ് അല്ലെങ്കിൽ ഹോങ്കോങ്ങിന്റെ എൻ‌ജി കാ ലോംഗ് ആംഗസുമായിട്ടോ അയിരിക്കും ശ്രീകാന്ത് മൽസരിക്കുക.

സ്‌കോർ:   21-14, 21-13

Leave a comment