European Football Foot Ball Top News

ബുണ്ടസ്ലിഗയില്‍ ലേവര്‍കുസനും മോന്‍ഷന്‍ഗ്ലാഡ്ബാക്കിനും വിജയം

May 3, 2022

ബുണ്ടസ്ലിഗയില്‍ ലേവര്‍കുസനും മോന്‍ഷന്‍ഗ്ലാഡ്ബാക്കിനും വിജയം

ബുണ്ടസ്ലിഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടു ഗോള്‍ വിജയം നേടി കൊണ്ട് ലേവര്‍കുസന്‍ എതിരില്ലാത്ത രണ്ടു ഗോളിന് ഫ്രാങ്ക്ഫുട്ടിനെ പരാജയപ്പെടുത്തി.വിജയത്തോടെ ലേവര്‍കുസന്‍ പോയിന്റ്‌ പട്ടികയില്‍ തങ്ങളുടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി.മത്സരം തുടങ്ങി 18 ആം മിനുട്ടില്‍ പോളിഞ്ഞോ ഗോള്‍ നേടി കൊണ്ട് ലേവര്‍കുസന് ലീടെ നേടി കൊടുത്തു.രണ്ടാം പകുതിയില്‍ പാട്രിക്ക് ഷിക്കിന്റെ ഗോള്‍ കൂടി ആയതോടെ നിസാരമായ ഒരു ജയം ലെവര്‍കുസന് ലഭിച്ചു.

ബുണ്ടസ്ലിഗയിലെ മറ്റൊരു മത്സരത്തില്‍ നാലാം സ്ഥാനത്തേക്ക് കയറി പറ്റാനുള്ള ആര്‍ബി ലെപ്സിഗിന്‍റെ ശ്രമത്തിനു തടയിട്ട് കൊണ്ട് മോന്‍ഷന്‍ഗ്ലാഡ്ബാക്ക്.ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് മോഷന്‍ഗ്ലാഡ്ബാക്ക് വിജയം നേടിയത്.ജോനാസ് ഹോഫ്മാന്‍ ഇരട്ട ഗോളോടെ കളം നിറഞ്ഞപ്പോള്‍ ബ്രീല്‍ എമ്ബോലോയാണ്  മോന്‍ഷന്‍ഗ്ലാഡ്ബാക്കിനു ലീഡ് നേടി കൊടുത്തത്.

Leave a comment