ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചു
വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കുന്നത് കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ബി.സി.സി.ഐ പുതിയ പരിശീലകനെ തേടുന്നു. ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ തോല്‍വി കൂടി പരിഗണിച്ചാണ് ഇന്ത്യൻ ടീമിലെ അഴിച്ചുപണി. ഈ മാസം 30 വരെയാണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. 30ന് വെെകീട്ട് 5 മിണിക്ക് മുമ്പായി recruitment@bcci.tvലേക്ക് അയക്കാവുന്നതാണ്.
ഈ വർഷത്തെ ലോകക്കപ്പ് മത്സരങ്ങളോടെ പരിശീലക പദവിയുടെ കാലാവധി തീര്‍ന്ന രവി ശാസ്ത്രിക്ക് 45 ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുഖ്യ പരിശീലകന് കൂടാതെ ബൌളിങ്, ബാറ്റിങ്, ഫീല്‍ഡിങ്ങ് പരിശീലക സ്ഥാനത്തേക്കും പുതിയ ആളുകളെ തെരഞ്ഞെടുക്കും.






































