European Football Foot Ball Top News

ആ ” മത്സരം എന്നെ പലതും മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു ” – ഗസ് ഹിഡിങ്ക്

April 28, 2022

ആ ” മത്സരം എന്നെ പലതും മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു ” – ഗസ് ഹിഡിങ്ക്

2009 ലെ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ ചെൽസിയും ബാഴ്‌സലോണയും തമ്മില്‍ നടന്ന മത്സരം ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല എന്നും ആ മത്സരത്തിനു ശേഷം താന്‍ കോണ്‍സ്പിറസി തിയറികളില്‍ ഉള്ള വിശ്വാസം വളരെ ഏറെ വര്‍ധിച്ചു എന്നും വെളിപ്പെടുത്തി അകാലത്ത്‌ ചെല്‍സി മാനേജര്‍ ആയിരുന്ന  ഗസ് ഹിഡിങ്ക് പറഞ്ഞു.ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ റഫറിയിങ്ക് ഈ മത്സരത്തില്‍ ആയിരുന്നു നടന്നത് എന്ന് വരെ വാദങ്ങള്‍ ഉണ്ട്.

കാമ്പ് ന്യൂയില്‍ നടന്ന ആദ്യ പാദത്തില്‍ ഗോള്‍ രഹിത സമനിലയായിരുന്നു ഫലം.സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ലീഡ് നേടിയ ചെല്‍സിക്ക് രണ്ടാം ഗോളിനുള്ള അവസരം പല കുറി ലഭിച്ചതാണ്.പെനാല്‍ട്ടിയായും മറ്റും,പക്ഷെ റഫറി ടോം ഹെന്നിംഗ് എല്ലാ അപ്പീലുകളും നിരസിച്ചു.ഫിഫ മെസ്സി – റൊണാള്‍ഡോ ഫൈനലിന് വേണ്ടിയാണ് ചെല്‍സിക്കെതിരെ കളിച്ചത് എന്നാണ് ഒന്നാമത്തെ തിയറി എങ്കില്‍ മറ്റൊരു തിയറി പറയുന്നത് കഴിഞ്ഞ സീസണിലെ ഫൈനലില്‍ ചെല്‍സിയും യുണൈറ്റഡും തമ്മില്‍ ആയിരുന്നു പോരാട്ടം,അതിനാല്‍ കഴിഞ്ഞ സീസണിലെ അതെ പകര്‍പ്പ് വേണ്ട എന്ന് ഫിഫ തീരുമാനിച്ചു എന്നതാണ്.ഫൈനലില്‍ പ്രവേശിച്ച ബാഴ്സലോണ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി അവരുടെ ചരിത്രത്തിലെ മൂന്നാം ചാമ്പ്യന്‍സ് ലീഗ് നേടുകയും ചെയ്തു.

Leave a comment