യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ ആദ്യ സെമിയില്‍ ഇന്ന് റയലും സിറ്റിയും നേര്‍ക്കുനേര്‍
ചൊവ്വാഴ്ച രാത്രി നടക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെയും റയൽ മാഡ്രിഡിന്റെയും ആദ്യ പാദ സെമിഫൈനലിന് എത്തിഹാദ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.ക്വാർട്ടറിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരു ഗോളിന് തോല്‍പ്പിച്ചിട്ടുള്ള വരവാണ് സിറ്റി.അപ്പുറത്ത് റയല്‍ ചെൽസിക്ക് നേരെ എക്സ്ട്രാ ടൈമില്‍ നേടിയ ഗോളോടെ തിരിച്ചുവരവ് നടത്തി.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
പരിക്ക് ഇരു കൂട്ടരെയും വല്ലാതെ അലട്ടുന്നുണ്ട്.വാക്കര്‍,സ്റ്റോണ്‍സ് എന്നിവരുടെ ഫിറ്റ്നസിന് ഇതുവരെ അവസാന വാക്ക് പറയാന്‍ ആയിട്ടില്ല.സസ്പെന്‍ഷനില്‍ കഴിയുന്ന കാന്‍സലോക്ക് ആണെങ്കില്‍ ആദ്യ പാദത്തില്‍ കളിക്കാനും കഴിയില്ല.റയലിന് ആണെങ്കില്‍ ഡേവിഡ് അലാബയുടെയും മിഡ്ഫീല്‍ഡര്‍ കസമീരോയുടെയും സേവനം ഇന്ന് ലഭ്യമായേക്കില്ല.ഇല്ലാത്ത താരങ്ങളെ വച്ച് ലോക ഫുട്ബോളില്‍ തന്നെ പേര് കേട്ട രണ്ടു മാനേജര്‍മാര്‍ എങ്ങനെ ടീമിനെ അണിനിരത്തും എന്നത് ഫുട്ബോള്‍ ലോകം കൌതുകപൂര്‍വ്വം വീക്ഷിക്കുകയാണ്.






































