ലംപാര്‍ഡിന്റെ സല പരാമര്‍ശം ; നിയമനടപടിക്ക് ഇംഗ്ലണ്ട് ഫുട്ബോള്‍
മെഴ്സിസൈഡ് ഡെർബിക്ക് ശേഷം റഫറി സ്റ്റുവർട്ട് ആറ്റ്വെല്ലിനെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങൾ നല്‍കിയതിനു ഫ്രാങ്ക് ലാംപാർഡിന് എഫ്എയുടെ നിയമ നടപടി നേരിടേണ്ടി വന്നേക്കാം.53-ാം മിനിറ്റിൽ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പുമായി കൂട്ടിയിടിച്ച് ആന്റണി ഗോർഡൻ വീണപ്പോൾ പെനാൽറ്റി നൽകാതിരുന്ന ആറ്റ്വെല്ലിന്റെ തീരുമാനമാണ് എവർട്ടന് മാനേജറെ പ്രകോപിപ്പിച്ചത്.ഈ സംഭവത്തെ കൂടുതൽ വിശദമായി നോക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ അവർ റഫറിമാരുടെ സംഘടനയായ PGMOL-നെ ബന്ധപ്പെടുകയും ചെയ്തു.
ഞായറാഴ്ച ആൻഫീൽഡ് വിടുമ്പോൾ തോല്‍വിയുടെ പുറത്തുള്ള അരിശത്തില്‍ ലാംപാർഡ് സലയാണ് വീണതെങ്കില്‍ തീര്‍ച്ചയായും പെനാല്‍ട്ടി ലഭിക്കും എന്ന് പറഞ്ഞതാണ് ഫുട്ബോള്‍ അസോസിയേഷനെ ചൊടിപ്പിച്ചത്.ഈ അഭിപ്രായങ്ങൾ എഫ്എയുടെ അച്ചടക്ക സമിതി ശ്രദ്ധിക്കുകയും തരംതാഴ്ത്തൽ മേഖലയിലേക്ക് ഇറങ്ങിയ ലാംപാർഡിനോട് ഈ വിഷയത്തിൽ തന്റെ നിരീക്ഷണങ്ങൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.






































