European Football Foot Ball Top News

റൊണാള്‍ഡോ ഇല്ലാതെ ലിവര്‍പൂളിനെ നേരിടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

April 19, 2022

റൊണാള്‍ഡോ ഇല്ലാതെ ലിവര്‍പൂളിനെ നേരിടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആതിഥേയത്വം വഹിക്കുന്നു.എഫ്‌എ കപ്പ് ഫൈനലിൽ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്‌ത യുർഗൻ ക്ലോപ്പിന്റെ ടീം ഇനി പ്രീമിയര്‍ ലീഗില്‍ പോയിന്‍റുകള്‍ ഒന്നും നഷ്ട്ടപ്പെടാതെ തന്നെ സിറ്റിയെ മറികടക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ തോല്‍വി ക്ലോപ്പിന് ഒരു ഓപ്ഷന്‍ അല്ല.

അതേസമയം റെഡ് ഡെവിൾസ് നോർവിച്ച് സിറ്റിക്കെതിരായ 3-2 ലീഗ് വിജയത്തിന് റൊണാള്‍ഡോയുടെ പ്രകടനത്തിന് കടപ്പെട്ടിരിക്കുന്നു.മൂന്നു ഗോളും പിറന്നത് അദ്ദേഹത്തിന്റെ ബൂട്ടില്‍ നിന്നായിരുന്നു.അദ്ദേഹത്തിന്റെ മകന്‍ പ്രസവത്തോടെ തന്നെ മരിച്ചതിനാല്‍  ഇന്നത്തെ മത്സരത്തില്‍ അദ്ദേഹം കളിക്കാന്‍ ഉണ്ടാകില്ല.ഇതിനു മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ലിവര്‍പൂള്‍ ജയം നേടിയിരുന്നു.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

 

Leave a comment