റോമന്‍ നാപോളി മത്സരം സമനിലയില്‍
തിങ്കളാഴ്ച ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ സ്റ്റീഫൻ എൽ ഷാരാവിയുടെ അവസാന മിനുട്ടിലെ ഗോളിന്റെ ബലത്തില്‍ റോമ സമനില നേടിയപ്പോള്‍ നാപോളിയുടെ സീരി എ കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി.11 മിനിറ്റിനുശേഷം മികച്ച പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ ലോറെൻസോ ഇൻസൈൻ നപോളിക്ക് ലീഡ് നേടി കൊടുത്തിരുന്നു.
സമനിലയായത്തോടെ രണ്ടാം സ്ഥാനത്തേക്ക് കയറാനുള്ള നപോളിയുടെ അവസരം നഷ്ട്ടപ്പെടുകയും ചെയ്തു.ഒരു പോയിന്റ് ലഭിച്ച റോമയും പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു.സീരി എ യില്‍ നടന്ന മറ്റൊരു ആവേശഭരിതമായ മത്സരത്തില്‍ അറ്റ്ലാന്റയെ ഹെല്ലാസ് വെറോണ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.ജയം നേടിയതോടെ ഇരു ടീമുകളും തമ്മില്‍ ഉള്ള പോയിന്റ് വിത്യാസം മൂന്നായി കുറയുകയും ചെയ്തു.






































