European Football Foot Ball Top News

താരങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാവി

April 18, 2022

താരങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാവി

തിങ്കൾ രാത്രി ക്യാമ്പ് നൗവിലേക്ക് തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന കാഡിസിനെ സ്വാഗതം ചെയ്യുമ്പോൾ ബാഴ്‌സലോണ തുടർച്ചയായി എട്ട് ലാ ലിഗ വിജയങ്ങൾ നേടാനുള്ള തയ്യാറെടുപ്പില്‍ ആണ്.കറ്റാലൻ വമ്പന്മാർ നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ 12 പോയിന്റ് പിന്നിലാണ്, കാഡിസ് 18-ാം സ്ഥാനത്തും.

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനോട് 3-2 തോൽവി ഏറ്റുവാങ്ങിയ ബാഴ്‌സലോണ ഈ സീസണിൽ ആകെയുള്ള കിരീട സാധ്യതയും തുലച്ചിരിക്കുകയാണ്.ഇനി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുക എന്ന ലക്ഷ്യം മാത്രമേ ബാക്കിയുള്ളൂ എന്ന് പറഞ്ഞ സാവി ആ ലക്ഷ്യം ഏറെക്കുറെ നിറവേറ്റി കഴിയുകയും ചെയ്തു.ഇനിയുള്ള മത്സരങ്ങളില്‍ എല്ലാം ജയം നേടി അടുത്ത സീസണിനു മുന്നോടിയായി ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള ശ്രമം ആണ് സാവി ഇപ്പോള്‍ നടത്തുന്നത്.

 

Leave a comment