മല്ലിട്ട് വിജയം നേടി അത്ലറ്റിക്കോ മാഡ്രിഡ്
എസ്പ്യനോളിനെതിരെയുള്ള മത്സരം എക്സ്ട്രാ ടൈമിലെ ഗോള്‍ മൂലം അത്ലറ്റിക്കോ മാഡ്രിഡ് പിടിച്ചെടുത്തു.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയം നേടിയത്.അതല്റ്റിക്കോ മാഡ്രിഡ് നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നു.ആദ്യ പകുതിയില്‍ ഇരു കൂട്ടരും നിര്‍ത്താതെ മുന്നേറി എങ്കിലും ഗോള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ഗ്രീസ്മാന്,കരാസ്കോ എന്നിവരെ കളത്തില്‍ ഇറക്കിയ സിമിയോണിയുടെ തന്ത്രം ഫലം കണ്ടു. 52 ആം മിനുട്ടില്‍ യാനിക്ക് കരാസ്കോയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്.73 ആം മിനുട്ടില്‍ റൗള്‍ ഡേ തോമസ് എസ്പ്യനോളിനു വേണ്ടി മറുപടി നല്‍കുകയും ചെയ്തു.ഇരു കൂട്ടരും പരസ്പരം ഉരസലുകള്‍ നടക്കുമ്പോള്‍ മത്സരം സമനിലയിലേക്ക് പോകുന്ന വഴിയില്‍ ആയിരുന്നു.96 ആം മിനുട്ടില്‍ റൗള്‍ ഡേ തോമസിന്റെ ഹാന്റ് ബോള്‍ റഫറി പെനാല്‍ട്ടി വിധിച്ചതോടെ കാറ്റ് അത്ലറ്റിക്കോയുടെ ഭാഗത്തേക്ക് വീശാന്‍ തുടങ്ങി.കരാസ്കോ തന്നെ ആണ് പെനാല്‍ട്ടി എടുത്തതും ഗോള്‍ ആക്കിയതും.






































