റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണയുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്
ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണയിൽ ചേരാൻ മൂന്ന് വർഷത്തെ കരാര്‍ ധാരണയിൽ എത്തിയതായി പോളിഷ് പത്രപ്രവർത്തകൻ സെബാസ്റ്റ്യൻ സ്റ്റാസ്‌വെസ്‌കി റിപ്പോർട്ട് ചെയ്യുന്നു.ലെവൻഡോവ്‌സ്‌കി തീരുമാനം തന്റെ നിലവിലെ ക്ലബ്ബിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.
പാരീസ് സെന്റ് ജെർമെയ്ൻ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവര്‍ പോളിഷ് സ്‌ട്രൈക്കർക്ക് ഓഫറുകൾ നൽകിയിരുന്നുവെങ്കിലും ക്യാമ്പ് നൗവിലേക്ക് മാറാന്‍ താരം നിര്‍ബന്ധം പിടിക്കുന്നു എന്നും സ്റ്റാസെവ്സ്‌കി പറഞ്ഞു.ലേവയെ പിടിച്ചു നിര്‍ത്താന്‍ മ്യൂണിക്ക് പുതിയ ഓഫര്‍ നല്‍കാന്‍ ഇരിക്കവേ ആണ് ഈ വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടത്.ബോറൂസിയ താരം എര്‍ലിംഗ് ഹാലണ്ടിനെ സൈന്‍ ചെയ്യാന്‍ ശ്രമം ബാഴ്സ നടത്തിയിരുന്നു എങ്കിലും താരത്തിന്‍റെ ഫീ താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.അതിനാല്‍ ഓപ്ഷന്‍ ബി ആയാണ് ലേവയെ ബാഴ്സ കാണുന്നത്.






































