European Football Foot Ball Top News

യൂറോപ്പ ക്വാര്‍ട്ടറില്‍ ആര്‍ബി ലെപ്സിഗിനു അറ്റ്ലാന്റ കടമ്പ

April 7, 2022

യൂറോപ്പ ക്വാര്‍ട്ടറില്‍ ആര്‍ബി ലെപ്സിഗിനു അറ്റ്ലാന്റ കടമ്പ

യൂറോപ്പ ലീഗ് അതിന്റെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിലെത്തുമ്പോൾ, അടുത്ത ആഴ്‌ചയിൽ അവസാന നാലിൽ ഇടം നേടുന്നതിനായി അറ്റലാന്റ ബിസിയുമായി ആർബി ലീപ്‌സിഗ് പോരാടുന്നു.ഇന്ന് ഇന്ത്യന്‍ സമയം പത്തേക്കാലിനു ആര്‍ബി ലെപ്സിഗ് ഹോം സ്റ്റേഡിയമായ  റെഡ് ബുള്‍ അരീനയില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.

ലീഗില്‍ നാലാം സ്ഥാനത്ത് ഉള്ള ആര്‍ബി ലെപ്സിഗ് സീസണിന്റെ തുടക്കത്തിലേ മോശം ഫോമിനു വിരാമം ഇട്ട് കൊണ്ട് പുതിയ കോച്ച് ഡൊമെനിക്കോ ടെഡെസ്‌കോയുടെ കീഴിൽ മികച്ച ഫുട്ബോള്‍ ആണ് അവര്‍ കാഴ്ച്ചവക്കുന്നത്.കഴിഞ്ഞ മത്സരത്തില്‍ ഡോര്‍ട്ടുമുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ലെപ്സിഗ് നിലവില്‍ ആത്മവിശ്വാസ കൊടുമുടിയില്‍ ആണ്.ഏഴാം സ്ഥാനത്തുള്ള  അറ്റ്ലാന്റയുടേത് ആണെങ്കില്‍ സമീപകാലത്ത് സീരി എയില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുകയാണ്.ആറാം സ്ഥാനത്തിനുള്ളില്‍ കയറാന്‍ ഉള്ള തത്രപ്പാടില്‍ ആണ് അവര്‍.റൗണ്ട് ഓഫ് 16 ല്‍ ലേവര്‍കുസനെ തോല്‍പ്പിച്ചാണ് സീരി ഇ ക്ലബ്‌ ക്വാര്‍ട്ടറിലേക്ക് എത്തിയത്.

Leave a comment