European Football Foot Ball Top News

എന്‍റെ കരിയര്‍ ഇല്ലാതാക്കിയത് പെപ്പ് എന്ന് ജോ ഹാര്‍ട്ട്

March 29, 2022

എന്‍റെ കരിയര്‍ ഇല്ലാതാക്കിയത് പെപ്പ് എന്ന് ജോ ഹാര്‍ട്ട്

പെപ് ഗാർഡിയോളയുമായുള്ള സംഭാഷണത്തിന്റെ വേദനാജനകമായ വിശദാംശങ്ങൾ ജോ ഹാർട്ട് പുറം ലോകത്തോട്  വെളിപ്പെടുത്തി.2016 വേനൽക്കാലത്ത് പെപ്പ് സിറ്റിയില്‍ എത്തിയപ്പോള്‍ ഇത്തിഹാദിൽ ആദ്യ ചോയ്സ് ആയിരുന്നു ജോ ഹാര്‍ട്ട്.എന്നാൽ ഞൊടിയിടയില്‍  പുതിയ സൈനിംഗുകള്‍ ആയ  ക്ലോഡിയോ ബ്രാവോയ്ക്കും അർജന്റീനിയൻ വില്ലി കബല്ലെറോയ്ക്കും പിന്നില്‍ ആയി അദ്ദേഹത്തിന്റെ സ്ഥാനം.

” അദ്ദേഹത്തിന്റെ ഗോള്‍ കീപര്‍ക്ക് വേണ്ട യോഗ്യത എനിക്ക് ഇല്ല എന്നാണ് പെപ്പ് എന്നോട് പറഞ്ഞത്.അത് ചിലപ്പോള്‍ ശരി ആയിരിക്കും എന്നാല്‍ എനിക്ക് ഒരു അവസരം തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു.അതിനു അദ്ദേഹം തീര്‍ച്ചയായും എനിക്ക് അവസരം ലഭിക്കും ,പക്ഷേ !!!!.പക്ഷേ എന്ന വാക്കില്‍ നിന്ന് തന്നെ എല്ലാം അദ്ദേഹം തീരുമാനിച്ചു എന്നതിന്റെ തെളിവ് ആയിരുന്നു.അവര്‍ ബിസിനസ്ക്കാര്‍ അല്ലെ.അങ്ങനെ ആയില്ലെങ്കിലെ അത്ഭുതപ്പെടെണ്ടൂ.എന്‍റെ മനസ്സില്‍ ഇപ്പോഴും സിറ്റിക്കും ആരാധകര്‍ക്കും ഒരിടമുണ്ട്.”ഇൻ ദി സ്റ്റിഫ്‌സ് എന്ന പോഡ്കാസ്റ്റില്‍ ഹാര്‍ട്ട് വെളിപ്പെടുത്തി.

Leave a comment