European Football Foot Ball Top News

വീണ്ടും സമനില ; ഇന്ററിന് തലവേദന

March 20, 2022

വീണ്ടും സമനില ; ഇന്ററിന് തലവേദന

ശനിയാഴ്ച നടന്ന സീരി എ  മല്‍സരത്തിൽ ഇന്റർ മിലാന്‍  വീണ്ടും പോയിന്റ് കൈവിട്ടു, സാൻ സിറോയിൽ ഫിയോറന്റീനക്കെതിരേ   1-1ന് സമനിലയിൽ പിരിഞ്ഞപ്പോള്‍ ഒരു പോയിന്‍റ് കൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു.കഴിഞ്ഞ മാസം ഇന്റർ ലീഗിൽ ഒന്നാം സ്ഥാനത്തായിരുന്നു, എന്നാൽ  അവസാന ഏഴ് കളികളിൽ ഒരു മത്സരം മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത്.ഇപ്പോൾ 60 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്   ഇന്‍റര്‍,47 പോയിന്റുമായി ഫിയോറന്റീന എട്ടാം സ്ഥാനത്തും.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ ഗോൾകീപ്പർമാർ മികച്ച പ്രകടനം കാഴ്ച്ചവച്ചു.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ സന്ദർശകരുടെ തുടർച്ചയായ സമ്മർദ്ദം ഫലം കണ്ടു.ഇന്ററിന്റെ പ്രതിരോധം മറികടന്ന് ലൂക്കാസ് ട്രോരേര  ഫിയോരേന്റീനക്ക് ലീഡ് നേടി കൊടുത്തു. അഞ്ചു മിനുട്ടിനുള്ളില്‍ ഇന്‍റര്‍ പ്രതികരിച്ചു.ഡെന്‍സല്‍ ടംഫ്രീസ് ആണ് ഇന്ററിന്റെ ഗോള്‍സ്കോറര്‍.

Leave a comment