European Football Foot Ball Top News

റയല്‍ പോലുള്ള ടീം തന്നെ വന്നത് നന്നായി എന്ന് ടൂഷല്‍

March 19, 2022

റയല്‍ പോലുള്ള ടീം തന്നെ വന്നത് നന്നായി എന്ന് ടൂഷല്‍

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെതിരെ ബ്ലൂസ് മത്സരിക്കാന്‍ പോവുന്നതിനു  പ്രതികരണവുമായി ചെൽസി മാനേജർ തോമസ് ടൂഷല്‍. തങ്ങളുടെ മുൻ മാനേജർ കാർലോ ആൻസലോട്ടി നിയന്ത്രിക്കുന്ന റയൽ മാഡ്രിഡ് ടീമിനെയാണ് യൂറോപ്യൻ ചാമ്പ്യന്മാർ നേരിടുന്നത്.മിഡിൽസ്‌ബ്രോയ്‌ക്കെതിരായ ചെൽസിയുടെ എഫ്‌എ കപ്പ് പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ആണ് ടൂഷല്‍ തന്‍റെ അഭിപ്രായം വെളിപ്പെടുത്തിയത്.

“ബെർണബ്യൂവിൽ കാണികളോടൊപ്പം രണ്ടാം പാദം കളിക്കുന്നതിനേക്കാൾ ഉയർന്ന വെല്ലുവിളിയാകില്ല. ഇതൊരു വലിയ ചാല്ലെഞ്ച് തന്നെ ആയിരിക്കും.ഇത് പോലെ യുറോപ്പ്യന്‍ ചരിത്രം ഒട്ടേറെ ഉള്ള ടീമിനെ നേരിടുക എന്നതാണ് നല്ലത്.നിരവധി തവണ എതിരെ കളിച്ച ടീമിനെ പിന്നെയും നേരിടുന്നതില്‍ എന്ത് രസം ആണ് ഉള്ളത്.”ഇതായിരുന്നു ടുഷലിന്റെ വാക്കുകള്‍.

Leave a comment