ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; ബാഴ്സയില്‍ മറ്റൊരു കുട്ടീഞ്ഞോ ആകുമോ സല
പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ മുഹമ്മദ് സലാ ലാലിഗയിലേക്ക് പോയി എഫ്‌സി ബാഴ്‌സലോണയിൽ ചേരാൻ തയ്യാറാണ് എന്നാണ് സ്പെയിനില്‍ നിന്നുള്ള അഭ്യൂഹങ്ങള്‍ പറയുന്നത്.ഈ വേനൽക്കാലത്ത് തന്നെ ഡീല്‍ ഉറപ്പിക്കാന്‍ ഉള്ള തിരക്കില്‍ ആണ് ക്ലബും താരവും.ഹാലണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി സിറ്റിയോട് കൂടുതല്‍ അടുക്കുന്നത് മൂലം ഓപ്ഷന്‍ ബി ആയി സാവി കാണുന്ന താരം ആണത്രേ സല.
സലായെ മുമ്പ് ബാഴ്‌സലോണയുമായി ട്രാന്‍സഫര്‍ വാര്‍ത്ത സൃഷ്ട്ടിച്ചിരുന്നു എങ്കിലും ചെലവ് വളരെ കൂടുതലായതിനാൽ ഓപ്പറേഷൻ ഒരിക്കലും ഫലവത്തായില്ല.ബാഴ്‌സലോണ ലിവർപൂളിനൊപ്പം ഇതിനു മുന്നേ ചെയ്ത ബിസിനസ് ആയ കുട്ടീഞ്ഞോ വളരെ വലിയ ഫ്ലോപ്പ് ആയത് മൂലം സലയുടെ കാര്യത്തിലും അവര്‍ മുന്‍കരുതല്‍ എടുക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.






































