യുവന്‍റ്റസിനെ ഞെട്ടിച്ച് വിയാറയല്‍
ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട് 16ൽ യുവന്റസിനെ 3-0ന് തോൽപിച്ച വിയാറയൽ 4-1ന് അഗ്രഗേറ്റിൽ വിജയിച്ച് ക്വാർട്ടർ ഫൈനലിലെത്തി.ഫ്രാൻസിസ് കോക്വലിനെ ഡാനിയേൽ റുഗാനി ഫൗൾ ചെയ്തതിനെത്തുടർന്ന് 78 മിനിറ്റിൽ പെനാൽറ്റിയിലൂടെ ജെറാർഡ് മൊറേനോ ഗെയിമിന്റെ ആദ്യ ഗോൾ നേടി.ഡിഫൻഡർ പോ ടോറസും പിന്നീട് സ്റ്റോപ്പേജ്-ടൈം പെനാൽറ്റിയില്‍ അർനൗട്ട് ദൻജുമയും വിയാറയലിന് വേണ്ടി ഗോള്‍ നേടി.
കളി എക്‌സ്‌ട്രാ ടൈമിലേക്ക് പോകുമെന്ന് തോന്നിയപ്പോൾ ആയിരുന്നു റുഗാനി കോക്വെലിനെ വീഴ്ത്തിയത്.പെനാല്‍ട്ടി ഗോള്‍ ആയപ്പോള്‍ പൗലോ ഡിബാലയെയും ഫെഡറിക്കോ ബെർണാഡെസ്‌ച്ചിയെയും കളത്തില്‍ ഇറക്കി കൊണ്ട് യുവെ ബോസ് മാസിമിലിയാനോ അല്ലെഗ്രി ഇതിനു പ്രതികരിച്ചു.എന്നാല്‍ ഇവരുടെ വരവിന് യുവേയേ രക്ഷിക്കാന്‍ ആയില്ല.തോൽവി അർത്ഥമാക്കുന്നത് യുവന്റസ് തുടർച്ചയായ മൂന്നാം സീസണിലും 16-ാം റൗണ്ടിൽ നിന്ന് പുറത്തായി എന്നുള്ളതാണ്,അതേസമയം വിയാറിയൽ 2009 ന് ശേഷം ആദ്യമായി ക്വാർട്ടറിലെത്തുന്നു.






































