വിയാറയലിനെ മലര്‍ത്തിയിടാന്‍ യുവന്റസ്
ആദ്യ പാദത്തിൽ 1-1 സമനിലയിൽ പിരിഞ്ഞ ശേഷം, ബുധനാഴ്ച രാത്രി അലയൻസ് സ്റ്റേഡിയത്തിൽ നടക്കാന്‍ പോകുന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ടൈയുടെ രണ്ടാം പാദത്തിനായി യുവന്റസും വിയാറിയലും വീണ്ടും ഒത്തുചേരുന്നു.സാംപ്‌ഡോറിയയ്‌ക്കെതിരെ 3-1 ന് സീരി എ വിജയം നേടിയാണ് യുവന്റസ് മത്സരത്തിലേക്ക് വരുന്നത്,അതേസമയം ലാ ലിഗയിൽ സെൽറ്റ വിഗോയെ 1-0 ന് വിയാറയല്‍ പരാജയപ്പെടുത്തി.
ജനുവരിയിൽ ഇന്റർ മിലാനെതിരെ അവരുടെ സൂപ്പർ കപ്പ് പുറത്താവാലിനു ശേഷം യുവന്ടസ് കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല.കൂടാതെ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തുമാണ് യുവേ, അവര്‍ഇപ്പോഴും ലീഗ് കിരീടം തിരിച്ചു പിടിക്കാനുള്ള സാധ്യത തള്ളികളയാന്‍ ആകില്ല.2022ൽ സ്വന്തം തട്ടകത്തിൽ ഇതുവരെ യുവന്റ്റസ് തോൽവി ഏറ്റുവാങ്ങിയിട്ടില്ല എന്നതും കോച്ച് അലെഗ്രിക്ക് കൂടുതല്‍ കരുത്ത് പകരുന്നു.






































