European Football Foot Ball Top News

സിറ്റിയുടെ എതിരാളി ക്രിസ്റ്റല്‍ പാലസ്

March 14, 2022

സിറ്റിയുടെ എതിരാളി ക്രിസ്റ്റല്‍ പാലസ്

തിങ്കളാഴ്ചത്തെ പ്രീമിയർ ലീഗ് പോരാട്ടത്തിനായി ക്രിസ്റ്റൽ പാലസ് സിറ്റിയെ  സെൽഹർസ്റ്റ് പാർക്കിലേക്ക് സ്വാഗതം ചെയ്യുമ്പോൾ, മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പട്ടികയിൽ ലീഡ് മൂന്നില്‍ നിന്ന് ആറാക്കി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചേക്കും.വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ 2-0ന് വിജയിച്ചതിന്റെ പിൻബലത്തിലാണ് പാലസ് വരുന്നത് എങ്കില്‍ സിറ്റി ചാമ്പ്യൻസ് ലീഗിൽ സ്പോർട്ടിംഗ് ലിസ്ബണിനെ മറികടന്നുള്ള വരവ് ആണ്.

പെപ് ഗ്വാർഡിയോളയുടെ ഏറെ മാറ്റം വരുത്തിയ ടീം പോർച്ചുഗീസ് ചാമ്പ്യന്മാരുമായി 0-0 ന് സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യ പാദത്തിൽ 5-0 ന് എവേ വിജയത്തിന് ശേഷം അനായാസം ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി, കൂടാതെ 4-1 മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡെർബി വിജയം നേടിയതും കണക്കില്‍ എടുക്കുകയാണെങ്കില്‍ വിജയസാധ്യതയില്‍ സിറ്റി ബഹുദൂരം മുന്നില്‍ ആണ്.

 

Leave a comment