ജൈത്രയാത്ര തുടരാന്‍ ആസ്റ്റന്‍ വില്ല
തുടർച്ചയായി മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ വെസ്റ്റ് ഹാം യുണൈറ്റഡ് ഞായറാഴ്ച ആസ്റ്റൺ വില്ലയ്‌ക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിലേക്ക്.ഹാമേഴ്‌സ് നിലവിൽ ആറാം സ്ഥാനത്താണ്,ആസ്റ്റന്‍ വില്ലയാണെങ്കില്‍ ലീഗ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തും.ഇന്ത്യന്‍ സമയം ഏഴരക്ക് വെസ്റ്റ് ഹാം ഹോം സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.
തങ്ങളുടെ അവസാന മൂന്ന് ടോപ്പ്-ഫ്ലൈറ്റ് മത്സരങ്ങളിൽ ഒമ്പത് തവണ ഗോള്‍ നേടി കൊണ്ട് ആസ്റ്റന്‍ വില്ല ടീം മുമ്പത്തെക്കാള്‍ കൂടുതല്‍ ആക്രമണസക്തമായി കളിക്കുന്നുണ്ട്.കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ പ്രകടനത്തിലൂടെ ഫിലിപ്പ് കുട്ടീന്യോയ്ക്ക് ഏറെ പ്രശംസകൾ ലഭിക്കുന്നുണ്ട്.താരത്തിനെ സ്ഥിരമായി ടീമിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ വില്ല നടത്തുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.കൂടാതെ കഴിഞ്ഞ മൂന്നു മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയം നേടിയ വില്ല ജെറാര്‍ഡിന് കീഴില്‍ ഒരു പുത്തന്‍ എനര്‍ജിയിലൂടെ ആണ് മുന്നേറുന്നത്.






































