ആദ്യ നാലില്‍ തിരികെ എത്താന്‍ ആഴ്സണല്‍
ഞായറാഴ്ച ഉച്ചതിരിഞ്ഞ് ലെസ്റ്റർ സിറ്റി എമിറേറ്റ്സ് സ്റ്റേഡിയം സന്ദർശിക്കുമ്പോൾ പ്രീമിയർ ലീഗ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ലക്ഷ്യവുമായി ആഴ്സണല്‍.കഴിഞ്ഞ തവണ വാറ്റ്‌ഫോർഡിനെ 3-2ന് തോൽപ്പിച്ച മത്സരം അഴ്സണലിന് ഒരു പരീക്ഷണം തന്നെ ആയിരുന്നു. അതേസമയം റെന്നസുമായുള്ള യൂറോപ്പ കോൺഫറൻസ് ലീഗിന്റെ അവസാന 16 ലെ ആദ്യ പാദത്തിൽ 2-0 ന്റെ വിജയം നേടിയുള്ള വരവാണ് ലെസ്ട്ടര്‍ സിറ്റി.
ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.മാർട്ടിൻ ഒഡെഗാർഡ്, ബുക്കായോ സാക്ക, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരെല്ലാം ഗണ്ണേഴ്‌സിനായി സ്വയം നിലവാരം ഉയര്‍ത്തുന്നുണ്ട്.അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുക എന്നത് ആണ് ആര്‍ട്ടേട്ടയുടെ പ്രധാന കര്‍ത്തവ്യം.അതിനാല്‍ എന്ത് വില കൊടുത്തും ഒരു ജയം നേടാന്‍ അവര്‍ ശ്രമിക്കും.ഇന്നലത്തെ മത്സരത്തില്‍ യുണൈറ്റഡ് വിജയം നേടിയത് അവരെ തിരികെ നാലാം സ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്.






































