ലിവര്‍പൂള്‍ കരാര്‍ നിരസിച്ച് സല;ആശങ്കയോടെ ആരാധകര്‍
ലിവർപൂൾ വിങ്ങർ മുഹമ്മദ് സലാ ക്ലബ്ബിന്റെ കരാർ ഓഫർ നിരസിച്ചതായി റിപ്പോർട്ട്.ലിവർപൂളിന്റെ ഏറ്റവും പുതിയ കരാർ ബിഡിൽ ഒപ്പിടാൻ സലായ്ക്കും അദ്ദേഹത്തിന്റെ പ്രതിനിധികൾക്കും ഉദ്ദേശ്യമില്ലെന്ന് മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.റെഡ്സുമായുള്ള ഈജിപ്ഷ്യന്റെ കരാർ 2023 വേനൽക്കാലത്ത് അവസാനിക്കും.
2017ൽ 37.80 മില്യൺ പൗണ്ടിന് എഎസ് റോമയിൽ നിന്ന് റെഡ്സിലേക്ക് മാറിയത് മുതൽ ലോക ഫുട്‌ബോളിലെ മുൻനിര മുന്നേറ്റനിരക്കാരിൽ ഒരാളായി സല മാറി.നിലവിൽ പ്രീമിയർ ലീഗിൽ 19 ഗോളുകൾ നേടിയിട്ടുള്ള ടോപ് സ്‌കോററാണ് അദ്ദേഹം, ഈ സീസണിൽ ടീമിന്റെ മികച്ച ഫോമിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇതുവരെ 10 അസിസ്റ്റുകളോടെ ലീഗിൽ അസിസ്റ്റ് പട്ടികയിൽ രണ്ടാമതാണ്.ഈജിപ്ഷ്യൻ താരമില്ലാത്ത ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കാത്ത ലിവർപൂൾ ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ് പുതിയ കരാർ താരം നിരസിച്ച വാർത്ത.






































