European Football Foot Ball Top News

ഹാലണ്ടിന്റെ കാര്യത്തില്‍ സിറ്റി പിടിമുറുക്കുന്നു

March 12, 2022

ഹാലണ്ടിന്റെ കാര്യത്തില്‍ സിറ്റി പിടിമുറുക്കുന്നു

ഈ വേനൽക്കാലത്ത് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് എർലിംഗ് ഹാലാൻഡിന്റെ ബ്ലോക്ക്ബസ്റ്റർ സൈനിംഗ് പൂര്‍ത്തിയാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും രംഗത്ത്.അടുത്ത ജർമ്മനിയിലെ വൃത്തങ്ങൾ വാര്‍ത്തകള്‍ ശരിവക്കും വിധം സ്‌പോർട്‌സ്‌മെയിലിനോട് സംസാരിച്ചു.ഇതോടെ താരത്തിന് വേണ്ടി വല വീശി കാത്തിരിക്കുന്ന ക്ലബുകളുടെ ലിസ്റ്റില്‍ സിറ്റിയും ഇടം പിടിച്ചു.ബാഴ്സയും റയലും താരത്തിനെ സൈന്‍ ചെയ്യുന്നതിനു വേണ്ടി മാര്‍ക്കറ്റിലെ സജീവ സാന്നിധ്യം ആണ്.

സിറ്റിയില്‍ ആണെങ്കില്‍ ഇപ്പോള്‍ ഒരു ക്ലാസ്സിക്ക് സ്ട്രൈക്കര്‍ ഇല്ല.ഹാലാൻഡിന് ഡോർട്ട്മുണ്ട് കരാറിൽ £63 മില്യൺ റിലീസ് ക്ലോസ് ഉണ്ട്, അതേസമയം കളിക്കാരന്റെ ഏജന്റ് മിനോ റയോളയുടെ ഫീസ്‌ ഉള്‍പ്പടെ മൊത്തം ചെലവ് £100 മില്യണിലേക്ക് എത്താനാണ് സാധ്യത.ലീഡ്‌സ് യുണൈറ്റഡ് വിട്ടതിന് ശേഷം ഹാലാൻഡിന്റെ പിതാവ് ആൽഫി മൂന്ന് വർഷം സിറ്റിയിൽ ചെലവഴിച്ചിരുന്നു,കൂടാതെ അദ്ദേഹത്തിന്റെ  കുടുംബം ഇപ്പോഴും ക്ലബ്ബുമായി അടുപ്പത്തില്‍ ആണ്.

Leave a comment