ടുച്ചലിനു നിരാശ സമ്മാനിച്ച് ചെൽസി താരത്തിന് വീണ്ടും പരിക്ക്
ചെൽസി തങ്ങളുടെ റൈറ്റ് ബാക്ക് റീസ് ജെയിംസിന് പരിക്കേറ്റു എന്ന് മാനേജർ തോമസ് ടുച്ചൽ വെളിപ്പെടുത്തി.ഡിഫൻഡറിന് പേശികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ബുധനാഴ്ച കൂടുതൽ പരിശോധനകൾക്ക് വിധേയനാകുമെന്നും മാനേജർ കൂട്ടിച്ചേർത്തു.
ഡിസംബറിന്റെ അവസാനത്തിൽ പരിക്കുമൂലം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ജെയിംസ് കഴിഞ്ഞ മാസം അവസാനം ചെൽസിയിലേക്ക് മടങ്ങി. കഴിഞ്ഞ വാരാന്ത്യത്തിൽ ബേൺലിക്കെതിരെ, മടങ്ങിയതിന് ശേഷമുള്ള തന്റെ ആദ്യ മത്സരത്തില്‍ തന്നെ അദ്ദേഹം സ്കോർ ചെയ്തു, എന്നാൽ ഇപ്പോൾ വ്യാഴാഴ്ച നോർവിച്ച് സിറ്റിയിൽ നടക്കുന്ന പ്രീമിയർ ലീഗ് പോരാട്ടം താരത്തിന് നഷ്ടമാകും.ഈ ആഴ്‌ച ഒരിക്കൽ കൂടി തന്റെ പ്രധാന ഫുൾ ബാക്ക്‌സ് ഇല്ലെന്ന് ടുച്ചൽ സ്ഥിരീകരിച്ചു. നവംബറിൽ എസിഎൽ പരിക്കിനെ തുടർന്ന് ബെൻ ചിൽവെലിന്റെ സേവനവും ചെല്‍സിക്ക് ലഭിച്ചേക്കില്ല.






































