European Football Foot Ball Top News

ജൂഡ് ബെല്ലിംഗ്ഹാമിനെ എത്രയും പെട്ടെന്ന് ആന്‍ഫീല്‍ഡില്‍ വേണമെന്ന് ക്ലോപ്പിന് വാശി

March 9, 2022

ജൂഡ് ബെല്ലിംഗ്ഹാമിനെ എത്രയും പെട്ടെന്ന് ആന്‍ഫീല്‍ഡില്‍ വേണമെന്ന് ക്ലോപ്പിന് വാശി

ജൂഡ് ബെല്ലിംഗ്ഹാം ഉടൻ തന്നെ ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി മാറുമെന്ന് ജർഗൻ ക്ലോപ്പ് വിശ്വസിക്കുന്നു.സുഹൃത്തുക്കളുമായും ഫുട്ബോളിലെ കോൺടാക്റ്റുകളുമായും ഉള്ള സ്വകാര്യ സംഭാഷണങ്ങളിൽ, ബൊറൂസിയ ഡോർട്ട്മുണ്ട് കൗമാരക്കാരൻ രണ്ട് സീസണുകൾക്കുള്ളിൽ തന്‍റെ മികച്ച ഫോമിലേക്ക് എത്തും എന്നാണ് ക്ലോപ്പ് വിശ്വസിക്കുന്നത്.

സെൻട്രൽ മിഡ്ഫീൽഡർ ബെല്ലിംഗ്ഹാമിന് മാര്‍ക്കറ്റ്‌ വാല്യൂ ഏകദേശം 100 മില്യണ്‍ പൌണ്ടിന് മുകളില്‍ ആണ് എന്നുള്ളതാണ് ക്ലോപ്പിന്റെ കണ്ണിലെ കരട്.2020-ൽ ബർമിംഗ്ഹാമിൽ നിന്ന് 30 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ നടത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനം കവര്‍ന്നു.ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ ക്ലബ്‌ ക്യാമ്പില്‍ വിള്ളല്‍ സൃഷ്ട്ടിച്ചു എങ്കിലും ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ തനിക്ക് തിടുക്കമില്ലെന്നും ക്ലബ്ബിൽ ഒരു സീസൺ കൂടി വേണമെന്നും ക്ലബ് ബോസ് മാർക്കോ റോസിനോട് താരം പറഞ്ഞതായും വാര്‍ത്തകള്‍ ഉണ്ട്.

Leave a comment