Tennis Top News

The comeback to end all comebacks

January 31, 2022

author:

The comeback to end all comebacks

രണ്ടര മണിക്കൂർ നീണ്ടു നിന്ന മാരത്തൺ മാച്ചിന്റെ എല്ലാ ട്വിസ്റ്റുകൾക്കും അപ്പുറം ഒരു വിജയിയെ മത്സരം തിരഞ്ഞെടുക്കുകയാണ്‌.
മത്സരത്തിൽ കടന്നുവന്ന എല്ല തീക്ഷ്ണതകളും ക്ലേശങ്ങളും പ്രകടമാകുന്ന വിധം കുഴിഞ്ഞ കണ്ണുകളും കരിഞ്ഞ്‌ വാടിയ മുഖവും മറച്ചു പിടിച്ച വിരലുകൾ അഴിഞ്ഞു വീഴുന്ന പക്ഷം കാണികളയാളുടെ പേര്‌ അലറി വിളിക്കുന്നുണ്ട്‌.
“റാഫേൽ നദാൽ പരേയ്‌ര.”
അയാൾ തുടങ്ങുന്നത്‌ തന്നെ അത്ഭുതങ്ങളിൽ നിന്നല്ലേ?
റോജർ ഫെഡറർ എന്ന മജീഷ്യന്റെ നെറുകയിൽ എഴുതി ചേർത്തുവെന്ന് വിശ്വസിക്കപ്പെട്ട 2005 ലെ ഫ്രഞ്ച്‌ ഓപ്പണിൽ ഒരു പത്തൊമ്പതുകാരൻ അത്‌ തിരുത്തിയെഴുതുന്നുണ്ട്‌. സെമി യിൽ.
പീറ്റ്‌ സാമ്പ്രാസിന്‌ ശേഷം ഗ്രാൻഡ്‌ സ്ലാം ജയിക്കുന്ന ടീനേജർ എന്ന ടാഗുമായി ട്രോഫി പോഡിയത്തിൽ ചിരിച്ചു കൊണ്ട്‌ നിൽക്കുന്ന റാഫ, പിന്നീട്‌ പീറ്റ്‌ എന്ന അതികായനും മുകളിലേക്ക്‌ സഞ്ചരിക്കുന്നുണ്ട്‌.
ഡെസ്റ്റൈൻഡ്‌ ടു വിൻ ടൈറ്റിൽസ്‌ എന്നു വിളിക്കാവുന്നവരുണ്ട്‌. പ്രതിഭാ ധാരാളിത്തം കൊണ്ട്‌ പിറന്നു വീണവർ. റാഫ ഒരിക്കലും അവരിലൊരാളായിരുന്നുവെന്ന് എനിക്ക്‌ തോന്നിയിട്ടില്ല. തുടക്ക കാലത്ത്‌ ടെയിലർ മേഡ്‌ ഫോർ റോളങ്ങ്‌ ഗാരോസ്‌ എന്ന് മാത്രം തൊന്നിപ്പിച്ചൊരാൾ. കൈ മുതൽ പോരാടാനുള്ള മനസ്സും മാത്രവും.
തുടർച്ചയായി കളിമൺ കോർട്ടുകളിൽ വെന്നി കൊടി പാറിക്കുന്ന മനുഷ്യൻ ഹാർഡ്‌,ഗ്രാസ്‌ കോർട്ടുകളിൽ ഫെഡറർക്ക്‌ മുമ്പിൽ പതറുന്നുണ്ട്‌. രണ്ട്‌ വിംബിൾഡനും ഫൈനൽ തോൽക്കുന്നുണ്ട്‌.
തോൽക്കുമ്പോഴെല്ലാം റാഫ വൺ ഡൈമൻഷനൽ എന്ന് വിളികേട്ടിരുന്നു. ഇയാളാണോ റോജറിനെ വരും കാലങ്ങളിൽ വെല്ലുവിളിക്കേണ്ടവനെന്ന ചോദ്യവും.
നാല്‌ ഫ്രഞ്ച്‌ ഓപ്പണുകളിൽ മുത്തമിട്ട ശേഷം മാത്രമാണയാൾ മറ്റൊരു ഗ്രാൻഡ്‌ സ്ലാമിനെ ചുംബിക്കാൻ പ്രാപ്തമാകുന്നത്‌.
തുടരെ രണ്ട്‌ ഫൈനൽ തോൽ-വികൾക്ക്‌ ശേഷം വിംബിൾഡൺ ആ നീളൻ മുടിക്കാരന്‌ കീഴടങ്ങുന്നുണ്ട്‌.
ഫക്ക്‌.. ഐ യൂസ്ഡ്‌ ദ്‌ റോംഗ്‌ ടേം.
ആ നീളൻ മുടിക്കാരൻ കീഴടക്കുന്നുണ്ട്‌ വിംബിൾഡണെ.
പരിക്കുകളാൽ വലഞ്ഞ കാലുകളെ വേദന സംഹാരികളാൽ മറച്ചുപിടിച്ച്‌ മണിക്കൂറുകൾ കൊണ്ട്‌ അയാൾ കീഴടക്കുന്നത്‌ റോജർ ഫെഡറർ എന്ന ടെന്നീസ്‌ ഇതിഹാസത്തിനെയാണ്‌. അതും അയാളുടെ പീക്കിൽ.
റാഫ നദാൽ കോർട്ടിൽ നിന്ന് ഹൃദയങ്ങളിലേക്കാണ്‌ വിംബിൾഡണുമായി നടന്നു കയറുന്നത്‌.
വിംബിൾഡണിലെ അതു വരെ ഏറ്റവും ദൈർ ഘ്യമേറിയ ഫൈനലിനാണ്‌ പരിക്കിനെ ബാക്ക്‌ പെഡൽ ചെയ്ത്‌ റാഫ ജയിച്ചു കയറിയത്‌ എന്നറിയുമ്പോൾ കൂടിയാണ്‌. അയാൾ ബാക്കി വച്ചു പോകാൻ പോകുന്ന ലെഗസി യുടെ ഗ്രിറ്റിന്റെ അർത്ഥമറിയുന്നത്‌.
തൊട്ടടുത്ത രണ്ട്‌ വർഷങ്ങളിൽ തനിക്ക്‌ വഴങ്ങാതെ നിൽക്കുന്ന ഓസ്ട്രേലിയൻ,യു എസ്‌ ഓപ്പണുകൾക്കൂടി കയ്യിലേന്തുന്ന റാഫ പറയാതെ പറയുന്നുണ്ട്‌.
I am not here to second,Roger. I am here to claim his throne
റോജർ അത്‌ തിരിച്ചറിയുന്നുണ്ട്‌. മറ്റാരേക്കാളും മുമ്പു തന്നെ, റോളങ്ങ്‌ ഗാരോസിൽ റാഫ ക്ക്‌ മുന്നിൽ ആദ്യമായി തോൽവി അറിയുന്ന നിമിഷം തന്നെ അയാളത്‌ പ്രവചിക്കുന്നുണ്ട്‌. തനിക്ക്‌ പോന്നൊരുവന്റെ,തന്നോളം പോന്നൊരുവന്റെ കടന്നു വരവിനെ.
കളിക്കളത്തിനപ്പുറവും റോജറും റാഫയും പരസ്പരം ബഹുമാനിച്ചിരുന്നു.വിലമതിച്ചിരുന്നു.
Aren’t they great,? not just in courts alone.
കരിയർ ഗോൾഡൻ ഗ്രാന്റ്‌ സ്ലാം(4 ഗ്രാന്റ്‌ സ്ലാംസ്‌+ഒളിമ്പിക്സ്‌ ഗോൾഡ്‌) റോജർക്കും നൊവാക്കിനും മുമ്പേ സാധ്യമാക്കിയയാൾ വാക്കു പാലിക്കുന്നുണ്ട്‌. I’m not just challenging you. I came to give you challenges too.
. . . . . . . . . . . . . . . . . .
ആദ്യ രണ്ട്‌ സെറ്റും മെദ്‌വ്ദേവ്‌ ജയിച്ചു കഴിഞ്ഞിരിക്കുന്നു. മൂന്നാമത്തെ സെറ്റിൽ മെദ്വദേവ്‌ ഒരു മുപ്പത്തഞ്ചുകാരനെ വെല്ലുവിളിക്കുകയാണ്‌. വെള്ളം കുടിപ്പിക്കുകയാണ്‌. ഏട്ടനോടൊപ്പമാണ്‌ കളി കണ്ടു കൊണ്ടിരിക്കുന്നത്‌.നൊവാക്‌ ജോക്കോവിച്ചിനെ ആരാധിക്കുന്ന അനിയൻ ഏട്ടനോട്‌ റാഫ നുരയും പതയും വന്ന് വീഴുമോ എന്ന് കളിയാക്കി ചോദിക്കുന്നുണ്ട്‌. റോജർ ഫെഡററെ മറ്റാരേക്കാളും മുകളിൽ പ്രതിഷ്ഠിക്കുന്ന ഏട്ടൻ,’നിനക്ക്‌ റാഫ യെ അറിയില്ല. ഞാനയാളെ എത്രവട്ടം പ്രാകിയിട്ടുണ്ടെന്നും’ പറഞ്ഞ്‌ വാക്കുകൾ അവസാനിപ്പിക്കുന്നുണ്ട്‌.
മൂന്ന് ബ്രേക്ക്‌ പോയന്റ്‌-സ്‌ മൂന്നം സെറ്റിൽ നേരിട്ടുകഴിഞ്ഞ റാഫ യുടെ തിരിച്ചുവരവ്‌ അസാധ്യം തന്നെയാണെന്നായിരുന്നു കരുതിയത്‌.
ബിച്ച്‌….ദാറ്റ്‌’സ്‌ ഹിം റാഫേൽ നദാൽ പരേയ്‌-ര. മൂന്ന് മാസങ്ങൾക്കിപ്പുറം സ്ട്രച്ചസിൽ നിൽക്കുന്ന റാഫയിൽ നിന്ന് ,മൂന്ന് സെറ്റുകൾക്കപ്പുറം തോൽ-വി യെ മുന്നിൽ കാണുന്ന റാഫയിൽ നിന്ന് ഒരു തിരിച്ചുവരവയാൾ സാധ്യമാക്കുന്നുണ്ട്‌.അസംഭവ്യമെന്നത്‌ ഞങ്ങൾക്ക്‌ മുന്നിൽ ചുരുൾ നിവർത്തുന്നുണ്ട്‌.
നിനക്കിപ്പോ എന്ത്‌ തോന്നുന്നുവെന്ന ചോദ്യം എറിയുന്നുണ്ട്‌ ഏട്ടൻ പോസ്റ്റ്‌ മാച്ച്‌ സെലിബ്രേഷനിലിടയിൽ.
“ഇയാളുടെ നൂറിലൊരംശം ആത്മവിശ്വാസത്തോടെ എനിക്ക്‌ ജീവിത ത്തെ ഫേസ്‌ ചെയ്യാനായിരുന്നെങ്കിലെന്ന് തോന്നുന്നുവെന്ന്’ മറുപടിയിൽ റാഫയെന്നെ കൊണ്ടെത്തിക്കുന്നുണ്ട്‌.
പ്രതിഭ ജന്മസിദ്ധമല്ല കർമ്മസിദ്ധമാണെന്ന് തോന്നുന്നത്‌ റാഫ റാക്കറ്റ്‌ കയ്യിലേന്തുമ്പോഴാണ്‌. ഒന്നും അവസാനിച്ചിട്ടില്ലെന്നും ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാമെന്നും തോന്നുന്നത്‌ റാഫ പുഞ്ചിരിക്കുന്നത്‌ കാണുമ്പോഴാണ്‌.
റാഫ സെറ്റ്‌സ്‌ ദ്‌ ബാർ ഹൈ.!
അയാൾക്കൊപ്പമെത്താൻ,. അയാളെ ജയിച്ചുകയറാൻ റോജറിനേയും നൊവാക്കിനേയും വെല്ലുവിളിച്ചുകൊണ്ട്‌.!
Leave a comment