അവസാന യോഗ്യത മത്സരത്തില്‍ വിജയത്തോടെ ഫ്രാന്‍സ്
ചൊവ്വാഴ്ച ഫിൻലൻഡിനെതിരെ 2-0ന് എവേ ജയത്തോടെ ഫ്രാൻസ് ലോകകപ്പ് യോഗ്യതാ കാമ്പെയ്ൻ പൂർത്തിയാക്കി.കരിം ബെൻസെമയും കൈലിയൻ എംബാപ്പെയും രണ്ടാം പകുതിയില്‍ നേടിയ ഗോളുകള്‍ ആണ് ഫ്രാന്‍സിന് തുണയായത്.രണ്ടാം പകുതിയിൽ ബെൻസെമ പകരക്കാരനായി ഇറങ്ങും വരെ ഫ്രാന്‍സിന്റെ പ്രകടനം ലക്ഷ്യം നേടിയിരുന്നില്ല.
എട്ട് കളികളിൽ നിന്ന് 18 പോയിന്റുമായി ഗ്രൂപ്പ് ഡി യില്‍ ഒന്നാം സ്ഥാനത് ആണ് ഫ്രാന്‍സ് എങ്കില്‍ പന്ത്രണ്ട് പോയിന്റോടെ ഉക്രെയിന് രണ്ടാം സ്ഥാനത്താണ്.പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫിൻലൻഡ് 11 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.ഈ വര്‍ഷം ഫ്രാന്‍സ് ഫുട്ബോളിനു വളരെ മികച്ച കാലം ആയിരുന്നെന്നും സ്വിറ്റ്സര്‍ലാണ്ടുമായി നടന്ന യൂറോ മത്സരത്തില്‍ അവസാന പത്ത് മിനുറ്റ് മാത്രമാണ് അവര്‍ക്ക് പിഴച്ചത് എന്നും മത്സരത്തിനു ശേഷം ദിദിയര്‍ ദേഷാംബ്സ് വെളിപ്പെടുത്തി.






































