“ഞങ്ങൾ കപ്പ് കണ്ടു തന്നെ കൂടെ കൂടിയതാണ്” – ഒരു ബ്രസീൽ ആരാധകന്റെ കുറിപ്പ്
കാൽപന്തുകളി എന്നത് അനിശ്ചിതത്തങ്ങളുടെ ഉദ്യേഗനിമിഷങ്ങളാണ്. ശക്തിയും ദൗർബല്യവും മാറിമറിയുന്നു. ഏത് വമ്പന്മാരെയും നിലംപതിപ്പിക്കുന്ന ചെറുസംഘങ്ങൾ രംഗപ്രവേശം ചെയ്യുന്നു. പേരുകേട്ട പലരും ചിത്രത്തിൽ പോലുമില്ലാത്ത ദയനീയ സ്ഥിതി തുടരുന്നു.
ബ്രസീൽ വ്യത്യസ്ഥരാകുന്നത് ഇവിടെയാണ് കളിമികവിന്റെ ചാരുതകൊണ്ടും തുടരുന്ന വിജയങ്ങൾ കൊണ്ടും ബ്രസീൽ കാലത്തിനും മീതെ കാൽപ്പന്തുകളിയെ കവർന്നെടുക്കുകയാണ്. സോക്കറിൻറ്റെ ഏതേത് അനിശ്ചിതത്തങ്ങളും അപ്രവചനീയതയുമുണ്ടോ അതൊന്നും ബാധകമല്ലാത്ത ഒരേയൊരു ടീമാണെന്നു തോന്നും ബ്രസീൽ… 💕
‘ഞങ്ങൾ കപ്പു കണ്ടു കൂടെ കൂടിയതല്ല’ എന്നൊരു മുദ്രാവാക്യമുണ്ട്.
ഇത്തരമൊരു ദൈന്യമായ മുദ്രാവാക്യം കൊണ്ടല്ലാതെ കളി കൊണ്ടോ കളിമികവിന്റെ അംഗീകാരങ്ങളായ കപ്പു കൊണ്ടോ ബ്രസീലിനെ മുൻകടക്കുക എന്നത് ഇത് മുഴക്കുന്നവർക്ക് അസാധ്യമാണ്. അത്തരമൊരു സന്ദർഭത്തിൽ ബ്രസീലിനെ നെഞ്ചിലേറ്റുന്ന ഇന്നലെ പിറന്ന കുഞ്ഞും, ഇത്തരക്കാരുടെ ഉറക്കം കെടുത്തികൊണ്ട് ഉച്ചത്തിൽ വിളിച്ചു പറയും : “ഞങ്ങൾ കപ്പ് കണ്ടു തന്നെ കൂടെ കൂടിയതാണ്”