European Football Foot Ball Top News

സ്ട്രൈക്കര്‍ മാരെ പരസ്പരം കൈമാറാന്‍ പിഎസ്ജിയും ബാഴ്സയും

October 19, 2021

സ്ട്രൈക്കര്‍ മാരെ പരസ്പരം കൈമാറാന്‍ പിഎസ്ജിയും ബാഴ്സയും

സ്പാനിഷ് പ്രസിദ്ധീകരണമായ എൽ നാസിയോണൽ നല്‍കിയ വാര്‍ത്ത‍  അനുസരിച്ച്, സെർജിയോ അഗ്യൂറോയ്ക്ക് പകരമായി മൗറോ ഇക്കാർഡിയേ ബാഴ്സലോണയ്ക്ക് നൽകാൻ പിഎസ്ജി തയ്യാറാണ്. 2019 ൽ പാരീസിയൻസിൽ ചേർന്ന ഇകാർഡി, ഇന്റർ മിലാൻ ദിവസങ്ങളിലെ ഫോമില്‍  എത്തിയിട്ടില്ല എന്നത് കാരണം ആണ് പിഎസ്ജി ഈ ട്രാന്‍സ്ഫറിനു മുതിരാന്‍ കാരണം.

പി‌എസ്‌ജിക്കായി 73 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ അദ്ദേഹം നേടി, പക്ഷേ ലയണൽ മെസ്സിയുടെ വരവിനെ തുടർന്ന് പെക്കിംഗ് ഓർഡറില്‍ നിന്നും താരം വഴുതി.സെർജിയോ അഗ്യൂറോ വേനൽക്കാലത്ത് ഒരു ഫ്രീ ഏജന്റായി ബാഴ്‌സലോണയിൽ ചേർന്നു.താരത്തിന്‍റെ ഈ തീരുമാനത്തിന് പ്രചോദനം ആയത് തന്റെ സുഹൃത്ത്  ലയണൽ മെസ്സിയോടൊപ്പം കളിക്കാനുള്ള ആഗ്രഹം ആണ് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Leave a comment