യുറോപ്പിയന്‍ ആധിപത്യം വീണ്ടെടുക്കാന്‍ എസി മിലാന്‍
ചൊവ്വാഴ്ച സാൻ സിറോയിൽ നടക്കുന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ 2021-22 ചാമ്പ്യൻസ് ലീഗിലെ ആദ്യ വിജയം നേടാനുള്ള തയ്യാറെടുപ്പില്‍ ആണ് എസി മിലാനും അത്ലറ്റിക്കോ മാഡ്രിഡും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ഉദ്ഘാടന മത്സരത്തിൽ സ്റ്റെഫാനോ പിയോളിയുടെ ടീം 3-2ന് പഴയ എതിരാളികളായ ലിവർപൂളിനോട് തോറ്റു, പോർട്ടോയോട് ഗോൾ രഹിത സമനിലയിൽ ആണ് അത്ലറ്റികോ ചാമ്പ്യന്‍സ് ലീഗിന് തുടക്കം കുറിച്ചത്.
ലാലിഗയില്‍ ഫോം കണ്ടെത്താന്‍ അതല്റ്റിക്കോ പാടുപ്പെടുമ്പോള്‍ സീരി എയില്‍ മികച്ച ഫോമില്‍ ആണ് എസി മിലാന്‍.അഞ്ചു മത്സരത്തില്‍ ഒരു സമനിലയും ബാക്കി എല്ലാ വിജയങ്ങളും നേടി കൊണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്താണ് എസി മിലാന്‍.ഇത്തവണ എങ്കിലും തങ്ങളുടെ നഷ്ട്ടപ്പെട്ട യുറോപ്പിയന്‍ ആധിപത്യം വീണ്ടെടുക്കാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് എസി മിലാന്‍.