രണ്ടാം വിജയം സ്വന്തമാക്കി ഹൈദരാബാദ്
ഓപ്പണർ ജേസൺ റോയിയും ക്യാപ്റ്റൻ കെയ്ൻ വില്യംസണും നേടിയ അർധസെഞ്ച്വറികളുടെ പിന്‍ബലത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ് ഏഴ് വിക്കറ്റ് വിജയം രാജസ്ഥാൻ റോയൽസിനെതിരെ നേടി.ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ 82 റൺസിന്റെ മികച്ച പിൻബലത്തിൽ ആറ് വിക്കറ്റിന് 164 റൺസ് നേടിയിരുന്നു.
തോൽവി റോയൽസിന്റെ പ്ലേഓഫ് സാധ്യതകള്‍ അവതാളത്തില്‍ ആക്കി.അവര്‍ എട്ട് പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുമ്പോൾ സൺറൈസേഴ്സ് ഇപ്പോഴും പട്ടികയുടെ അവസാന സ്ഥാനത്ത് തുടർന്നു.തുടക്കത്തില്‍ തന്നെ അക്രമിച്ചു കളിച്ച ഹൈദാരാബാദിനു ഒരിക്കല്‍ പോലും വെല്ലുവിളി സൃഷ്ട്ടിക്കാന്‍ രാജസ്ഥാനു ആയില്ല.മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ജേസന്‍ റോയ് പന്ത്രണ്ടാം ഓവറില്‍ പുറത്തായി എങ്കിലും കെന്‍ വില്യംസണ് മികച്ച കൂട്ടുകെട്ട് നല്കി കൊണ്ട് അഭിഷേക്ക് ശര്‍മ സൺറൈസേഴ്സ് വിജയം എള്ളുപ്പത്തിലാക്കി.