പെരുമാറാന്‍ പഠിക്കണം എംബാപ്പെ
കഴിഞ്ഞ മത്സരത്തിലെ വിജയത്തെ തുടര്‍ന്ന് 22 കാരനായ ഫോർവേഡ് മെറ്റ്സ് ഗോൾകീപ്പറെ പ്രകോപിപ്പിക്കുന്നത് കണ്ടതിനെത്തുടർന്ന് പിഎസ്ജി താരം കൈലിയൻ എംബാപ്പെ എങ്ങനെ കളിക്കളത്തിൽ പെരുമാറാന്‍ പഠിക്കണം എന്ന് എഫ്സി മെറ്റ്സ് മാനേജർ ഫ്രെഡറിക് അന്റോനെറ്റി മുന്നറിയിപ്പ് നൽകി.
ആരാധകർ തന്നെ സ്നേഹിക്കണമെങ്കിൽ കൂടുതൽ വിനയാന്വിതനായിരിക്കണമെന്ന് ഫ്രെഡറിക് അന്റോനെറ്റി എംബാപ്പെയെ ഉപദേശിച്ചു.”ഞാൻ ഈ കളിക്കാരനെ സ്നേഹിക്കുന്നു; അവൻ വളരെ ശക്തനാണ്, പക്ഷേ കൂടുതൽ എളിമയുള്ള ഒരു വശമുണ്ടാവണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.പിഎസ്ജിയോട് മെറ്റ്സിന്റെ തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അന്റോനെറ്റി പറഞ്ഞു.രണ്ട് മത്സരങ്ങളിൽ ഇത് രണ്ടാം തവണയാണ് പിഎസ്‌ജി വൈകി വിജയം നേടുന്നത്.ലിയോണിനെതിരെ ഇക്കാര്‍ഡി ഗോള്‍ നേടിയപ്പോള്‍ മേറ്സിനെതിരെ ഗോള്‍ നേടിയത് പുതിയ സൈനിംഗ് ആയ അഷ്‌റഫ് ഹക്കീമി ആണ്.