ലിത്വാനിയയേ തകര്‍ത്തെറിഞ്ഞു ഇറ്റലി
യൂറോപ്യൻ ചാമ്പ്യന്മാരായ ശേഷം ഇറ്റലി തങ്ങളുടെ ആദ്യ വിജയം രേഖപ്പെടുത്തി,അതും വളരെ രാജകീയമായി തന്നെ.ഇതോടെ അവര്‍ , ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.ലിത്വാനിയക്കെതിരേ എതിരില്ലാത്ത അഞ്ചു ഗോളിന് ആണ് അവര്‍ വിജയം നേടിയത്.
മോയിസ് കീന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലിത്വാനിയ ഡിഫണ്ടര്‍ ഉട്ട്ക്കാസ് സെല്‍ഫ് ഗോളും നേടി.തന്റെ രാജ്യത്തിന് വേണ്ടി ആദ്യ മത്സരത്തിനു തുടക്കം കുറിച്ച റാസ്പഡോറിയും ഗോള്‍ നേടി കൊണ്ട് മാനേജര്‍ ആയ മാന്‍സിനിയെ സന്തോഷിപ്പിച്ചു.രണ്ടാം പകുതിയില്‍ ഏക ഗോള്‍ മാത്രമേ ഇറ്റലിക്ക് നേടാന്‍ കഴിഞ്ഞുള്ളു.അത് പിറന്നത് ജിയോവാനി ഡി ലോറെന്‍സോയുടെ ബൂട്ടില്‍ നിന്നും.കഴിഞ്ഞ രണ്ട് യോഗ്യതാ മത്സരങ്ങളിലും ബൾഗേറിയയ്ക്കും സ്വിറ്റ്സർലന്റിനുമെതിരെ നിരാശജനകമായ സമനിലകൾ സഹിച്ച ഇറ്റലിയുടെ തിരിച്ചുവരവ് സംഭവബഹുലം ആയിരുന്നു.






































