എനിക്ക് ജോലി തരൂ, ഞാൻ അവരെ സഹായിക്കും – സോൾ കാംപ്ബെൽ
2003-04 മുതൽ ആഴ്സണലിന്റെ ‘ഇൻവിൻസിബിൾസ്’ സ്ക്വാഡിലെ അംഗമായ സോൾ കാംപ്ബെൽ ഗണ്ണേഴ്സിന്‍റെ നിലവിലെ പ്രശ്നം പരിഹരിക്കാന്‍ തനിക്ക് കഴിയും എന്ന് വെളിപ്പെടുത്തി.”എനിക്ക് ജോലി തരൂ, ഞാൻ അവരെ സഹായിക്കും!” എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.മൈക്കൽ ആർട്ടെറ്റ നിലവിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഒറ്റപ്പെടുന്ന അവസ്ഥയാണ് കാണുന്നത്.കഴിഞ്ഞ സീസണിൽ യൂറോപ്പിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയും 2021-22 കാമ്പെയ്ന്‍ വളരെ മോശമായി തുടങ്ങുകയും ചെയ്തതിനാല്‍ അദ്ദേഹത്തിന് സമ്മര്‍ദം ഏറി.
“ഇത് പരിശ്രമവും ഗുണനിലവാരവും കൊണ്ട് ആണ് നേടേണ്ടത്.അനുഭവ സമ്പത്ത് ഉള്ളതും ടീമിന് അനുകൂലമാകും.താരങ്ങള്‍ ചില സമയങ്ങളില്‍ അടിസ്ഥാനപാഠങ്ങള്‍ മറക്കുന്നു.ടീമിനെ ഈ നിലയില്‍ കാണുന്നത് വളരെ മോശമായി തോന്നുന്നു.” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഫുട്ബോള്‍ ലീഗില്‍ ഇദ്ദേഹം മാക്കിൾസ്ഫീൽഡും സൗത്ത്‌ഹെൻഡും മാനേജ് ചെയ്തതിനാല്‍ ഈ ഫീല്‍ഡില്‍ വേണ്ടവിധം അനുഭവസമ്പത്ത് ഉണ്ട് എന്ന് വേണം കരുതാന്‍.