ലാലിഗയുടെ പുതിയ സാമ്പത്തിക നയത്തിനെതിരെ റയല്‍ നീക്കങ്ങള്‍ നടത്തും
സ്പാനിഷ് ലാ ലിഗ പ്രസിഡന്റ് ജാവിയർ ടെബാസിനും സിവിസിയുടെ3.2 ബില്യൺ നിക്ഷേപ ഇടപാടിനുമെതിരെ റയൽ മാഡ്രിഡ് നിയമനടപടികൾ ആരംഭിച്ചു.ആഗസ്റ്റ് 4 ന് ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനം ലോക ഫുട്ബോളിലെ ഏറ്റവും വലിയ ബ്രാൻഡുകളിലൊന്നായ ലാലിഗയില്‍ 10 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി പ്രഖ്യാപിച്ചു.റയലും ക്ലാസിക്കോ എതിരാളികളായ ബാഴ്സലോണയും അതിന്റെ നിയമസാധുതയെ ചോദ്യം ചെയ്തതിരുന്നു.ബ്ലാങ്കോസ് ഇപ്പോൾ ഒരു പടി കൂടി മുന്നോട്ട് പോയി.
റയൽ മാഡ്രിഡ് CF ഡയറക്ടർ ബോർഡ് ഏകകണ്ഠമായി ലാ ലിഗ പ്രസിഡന്റ് മിസ്റ്റർ ജാവിയർ ടെബാസ് മെഡ്രാനോയ്ക്കെതിരെ സിവിൽ, ക്രിമിനൽ നിയമ നടപടികൾ ആരംഭിക്കാൻ സമ്മതിച്ചു. , സിവിസി ഫണ്ടിന്റെ തലവനായ ശ്രീ ജാവിയർ ഡി ജെയിം ഗുയിജാരോ, സിവിസി ക്യാപിറ്റൽ പാർട്ണർമാരായ എസ്ഐസിഎവി-എഫ്ഐഎസ് ഫണ്ടിനെതിരെയും നടപടിയുമായി ക്ലബ് മുന്നോട്ട് പോകും.” ക്ലബിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ റയലിന്റെ പ്രസ്താവന ഇങ്ങനെ ആയിരുന്നു.






































