European Football Foot Ball Top News

മെസ്സിയുടെ അഭാവത്തില്‍ ജോവാന്‍ ഗാമ്പര്‍ ട്രോഫി ജയിച്ച് ബാഴ്സലോണ

August 9, 2021

മെസ്സിയുടെ അഭാവത്തില്‍ ജോവാന്‍ ഗാമ്പര്‍ ട്രോഫി ജയിച്ച് ബാഴ്സലോണ

മെസ്സി പോയ നടുക്കം വിട്ടുമാറാത്ത ബാഴ്സ ജോവാന്‍ ഗാമ്പര്‍ ട്രോഫി യുവന്ടസിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.റൊണാള്‍ഡോ മത്സരത്തിനു ഇറങ്ങ്ങി എങ്കിലും അദ്ദേഹത്തിന്റെ വളരെ മോശമായ പ്രകടനം ആയിരുന്നു ഇന്നലെ.പുതിയ സൈനിംഗ് ആയ യൂസഫ്‌ ഡെമിര്‍ നല്‍കിയ പാസ്സില്‍ മൂന്നാം  മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് മെംഫിസ് ഡീപ്പെ ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.

തുടര്‍ന്ന് ആക്രമിച്ചു കളിച്ച ബാഴ്സ പലപ്പോഴും ലീഡ് ഇരട്ടിപ്പിക്കുനതിന്റെ വളരെ അടുത്ത് എത്തിയിരുന്നു.രണ്ടാം പകുതിയില്‍ സ്ട്രൈക്കര്‍ ബ്രാത്വയിറ്റ്,മത്സരം തീരാന്‍ ആവുമ്പോള്‍ ഗോള്‍ നേടി കൊണ്ട് യുവ താരം റിക്കി പൂഷ് എന്നിവര്‍ ബാഴ്സയുടെ  ലീഡ് വര്‍ദ്ധിപ്പിച്ചു. മെസ്സിയുടെ വലത് വിംഗ് പൊസിഷനില്‍ ഇന്നലെ  കളിച്ചത് ഗ്രീസ്മാന്‍ ആയിരുന്നു.

Leave a comment