ലോകകപ്പ് ക്രിക്കറ്റ്: വെസ്റ്റിൻഡീസിന് ആശ്വാസ ജയം
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ഇന്നലെ നടന്ന അഫ്ഗാനിസ്ഥാൻ വെസ്റ്റിൻഡീസ് പോരാട്ടത്തിൽ വെസ്റ്റ്ഇൻഡീസിന് ജയം. 312 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ ഇന്നിങ്സ് 288-ൽ അവസാനിച്ചു. 23 റണ്‍സിന്റെ വിജയം ആണ് വിൻഡീസ് സ്വന്തമാക്കിയത്.ഇക്രം അലിഖിലും റഹ്മത്ത് ഷായും മികച്ച പ്രകടനമാണ് അഫ്ഗാന് വേണ്ടി കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ ജയിക്കുമെന്ന് ഉറപ്പിച്ച മത്സരം അഫ്ഗാന് കൈവിടുകയായിരുന്നു. ഇക്രം അലിഖിലും റഹ്മത്ത് ഷായും പുറത്തായതിന് ശേഷം ആർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എല്ലാവരും വിൻഡീസ് ബൗളിങ്ങിന് മുന്നിൽ തകർന്നു വീഴുകയായിരുന്നു.
നിശ്ചിത അമ്പത് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ് 311 റൺസ് നേടിയത്. ബാറ്റിങ് ആരംഭിച്ച വിൻഡീസിന് ഏഴ് റൺസ് എടുത്ത ക്രിസ് ഗെയിലിന്റെ വിക്കറ്റ് ആദ്യം നഷ്ട്ടമായി. പിന്നീട് എവിൻ ലൂയിസ്(58), ഷായ് ഹോപ് (77), ഷിമ്രോൺ ഹെറ്റ്മിയർ(39), നിക്കോളാസ് പൂരൻ(58), ജേസൺ ഹോൾഡർ (45) എന്നിവരുടെ ബാറ്റിങ് മികവിലാണ് വിൻഡീസ് 311 റൺസ് നേടിയത്.






































