തുടർച്ചയായ രണ്ടാം സീസണിലും ലെവാൻഡോവ്സ്കി ജർമ്മനിയുടെ ഫുട്ബോളെര് ഓഫ് ദ ഇയർ നേടി
തോമസ് മുള്ളറിനും എർലിംഗ് ഹാലാൻഡിനും മുന്നിൽ തുടർച്ചയായ രണ്ടാം സീസണിലും റോബർട്ട് ലെവാൻഡോവ്സ്കിയെ ജർമ്മനിയുടെ ഫുട്ബോൾ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.അലയൻസ് അരീനയിൽ തന്റെ ഫോമിനു യാതൊരു വിട്ട്വീഴ്ചയും അദ്ദേഹം നടത്തിയിട്ടില്ല എന്നത് തന്നെ ആണ് ഈ കിരീടത്തിന് അദേഹത്തിനെ അര്‍ഹന്‍ ആക്കുന്ന പ്രധാന കാരണം.
തുടർച്ചയായ ഒൻപതാം വർഷവും ബയേൺ ബുണ്ടസ്ലിഗ കിരീടം നേടുകയും കൂടാതെ അദ്ദേഹം ഗെർഡ് മുള്ളറുടെ 49 കൊല്ലത്തെ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു.മുള്ളറിനേക്കാൾ 315 വോട്ടും ബോറുസിയ ഡോർട്മണ്ട് ഫോര്‍വേഡ് ഹാലാൻഡിനെക്കാൾ 318 വോട്ടും ലെവാൻഡോവ്സ്കി നേടി.ഈ കിരീടം നേടിയതില്‍ താന്‍ ഏറെ സന്തോഷവാന്‍ ആണ് എന്ന് താരം പിന്നീട് വെളിപ്പെടുത്തി.കഴിഞ്ഞ തവണ ബയേണിനായുള്ള 48 കളികളിൽ നിന്ന് 48 ഗോളുകൾ നേടിയിട്ടുണ്ട് ലെവാൻഡോവ്സ്കി.






































