European Football Foot Ball Top News

വിശ്രമം ലഭിച്ച താന്‍ മികച്ച ഒരു സീസണ് തയ്യാര്‍ എന്ന് മാനെ

July 24, 2021

വിശ്രമം ലഭിച്ച താന്‍ മികച്ച ഒരു സീസണ് തയ്യാര്‍ എന്ന് മാനെ

2021-22 കാമ്പെയ്ൻ തനിക്കും ലിവർപൂളിനും ഗുണകരമാകുമെന്ന് സാദിയോ മാനെ വിശ്വസിക്കുന്നു.ചരിത്രം കുറിച്ച് കപ്പ് നേടി എങ്കിലും തൊട്ടടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോലും വളരെ കഷ്ട്ടപ്പെട്ടാണ് റെഡ്സ് നേടിയത്.ഇത്തവണ തങ്ങളുടെ എതിരാളികള്‍ വലിയ പണം മുടക്കി സൂപ്പര്‍ താരങ്ങളെ സൈന്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ലിവര്‍പൂള്‍ കാമ്പ് ശാന്തം ആണ്.

കഴിഞ്ഞ സീസണിൽ 16 ഗോളുകൾ നേടിയ മാനെ, ലിവർപൂളിന്റെ  ഔദ്യോഗിക വെബ്‌സൈറ്റിനോട് നല്‍കിയ അഭിമുഘത്തില്‍ ആണ് താന്‍ ശാരീരികമായി വളരെ മെച്ചപ്പെട്ടിട്ടുണ്ട്  എന്നും ക്ലബിന് അത് നല്ലൊരു വാര്‍ത്ത‍യാകുമെന്നും പറഞ്ഞു.ഇന്റര്‍നാഷണല്‍ ഡ്യൂട്ടി ഇല്ലാത്തത് മൂലം നാല് ആഴ്ച്ച വിശ്രമം ലഭിച്ച താരം തനിക്ക് ആദ്യം ആയാണ് ഇത്രക്ക് വലിയ ഇടവേള ലഭിക്കുന്നത് എന്നും പറഞ്ഞു.

 

Leave a comment