യുവന്ടസില്‍ തലമുറ മാറ്റം
ഈ സീസണില്‍ റൊണാള്‍ഡോ യുവന്ടസില്‍ തുടരുന്ന ലക്ഷണമാണ് കാണുന്നത്. അലെഗ്രിയുടെ ടീമില്‍ അദ്ദേഹം കളിക്കുമോ എന്ന സംശയം പലര്‍ക്കും ഉണ്ടായിരുന്നു.ഇതുവരെ അത് സംബന്ധിച്ച് കൊണ്ട് ഒരു വാര്‍ത്തയും വരാത്തതിനാല്‍ അതിനുള്ള സാധ്യത കുറവ് ആണ്.എന്നാല്‍ റൊണാള്‍ഡോ ഉണ്ടെങ്കിലും ഇല്ലെങ്കിലും അലെഗ്രിയുടെ ടീമില്‍ ഇറ്റലിയുടെ യുവ താരമായ കിയേസയേ ചുറ്റിപറ്റി ആയിരിക്കും കളി മുന്നോട്ട് പോവുക എന്നാണ് സംസാരം.

മികച്ച യൂറോ പ്രകടനത്തിന് ശേഷം താരം യുറോപ്പില്‍ തന്നെ ഒരു ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്.തന്റെ വണ്‍ ഓണ്‍ വണില്‍ പ്രതിരോധ നിരയുടെ നെഞ്ച് പിള്ളര്ക്കാനുള്ള കഴിവ് ഉള്ള താരം മ്യൂണിക്ക് കോച്ച് നാഗലസ്മാന്റെ ശ്രദ്ധയിലുംപ്പെട്ടിരുന്നുവത്രേ.അദ്ദേഹത്തിനെ സൈന്‍ ചെയ്യാന്‍ ചെല്‍സി,മ്യൂണിക്ക് ടീമുകള്‍ യുവന്റസിനോട് സമീപിച്ചു എങ്കിലും താരത്തിനെ നല്കാന് അവര്‍ തയ്യാറല്ല എന്ന് അറിയിച്ചിരുന്നു.യുവന്ടസിലെ ഭാവി വാഗ്ദാനം ആയാണ് അവര്‍ കിയേസയെ കാണുന്നത്.