European Football Foot Ball Top News

ചെല്‍സിയുടെ ഹാലണ്ടിനു വേണ്ടിയുള്ള പ്രാരംഭ നീക്കം ബോറൂസിയ നിരസിച്ചു

July 15, 2021

ചെല്‍സിയുടെ ഹാലണ്ടിനു വേണ്ടിയുള്ള പ്രാരംഭ നീക്കം ബോറൂസിയ നിരസിച്ചു

ബോറുസിയ ഡോർട്മുണ്ടിന്റെ എർലിംഗ് ഹാലാൻഡിനായുള്ള ചെൽസിയുടെ  പ്രാരംഭ ശ്രമം  നിരസിക്കപ്പെട്ടു എന്ന്  സ്കൈ ജർമ്മനി.ഒരു പാർട്ട് എക്സ്ചേഞ്ച് ഇടപാടിൽ ടാമ്മി അബ്രഹാമിനെയോ കാലം ഹഡ്‌സൺ-ഒഡോയിയെയോ ഉൾപ്പെടുത്താൻ ബ്ലൂസ് വാഗ്ദാനം ചെയ്തു, പക്ഷേ ഒരു വർഷമെങ്കിലും താരത്തിനെ നില നിര്‍ത്താന്‍ bvb ആഗ്രഹിക്കുന്നു.

ചാമ്പ്യന്‍സ് ലീഗ് നേടി കൊണ്ട് ചെല്‍സി തങ്ങളുടെ ആരാധകര്‍ക്ക് വലിയ ഒരു മോറല്‍ ബൂസ്റ്റ്‌ ആണ് നല്‍കിയിരിക്കുന്നത്.കൂടാതെ തോമസ്‌  ടൂഷലിനു വേണ്ടി തങ്ങളുടെ പണപ്പെട്ടി പൊളിക്കാന്‍ തനിക്ക് മടിയില്ല എന്ന് ചെല്‍സി ഓണര്‍ അബ്രഹമോവിച്ച് പറഞ്ഞിട്ടുമുണ്ട്.2021-22 ലെ പ്രീമിയർ ലീഗ് കിരീടത്തിനായി  പോരാടുക  എന്ന ലക്ഷ്യത്തോടെ ആണ് ചെല്‍സി ഈ വരുന്ന സമ്മര്‍  ട്രാന്‍സഫറിനെ സമീപ്പിക്കുന്നത്.

 

Leave a comment