European Football Foot Ball Top News

ബ്രസീൽ ഫൈനലിൽ…

July 6, 2021

author:

ബ്രസീൽ ഫൈനലിൽ…

ബ്രസീൽ. കോപ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ഫൈനലിൽ. ഇന്ന് പുലർച്ചെ നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ തോൽപ്പിച്ചാണ് ബ്രസീലിൻ്റെ ഫൈനലിലേക്ക് ഉള്ള പ്രവേശനം.

കളിയുടെ 35 അം മിനിറ്റിൽ ആണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. ചിലിക്കെതിരായ മത്സരത്തിലും ഏക ഗോൾ സ്കോർ ചെയ്ത ലൂക്കാസ് പക്കേറ്റയാണ് ബ്രസീലിൻ്റെ വിജയ ശില്പി.

ഇരു ടീമുകളും ശക്തമായ മത്സരം കാഴ്ച വെച്ചപ്പോൾ കളിയുടെ ശ്രദ്ധ കേന്ദ്രമായത് ഇരു ടീമിലെയും ഗോൾ കീപ്പർമാരാണ്.

നാളെ പുലർച്ചെ നടക്കുന്ന രണ്ടാം സെമിയിൽ അർജൻ്റീന കൊളംബിയ മത്സര വിജയികൾ ഫൈനലിൽ ബ്രസീലിനെ നേരിടും. 2007 ന് ശേഷം മറ്റൊരു അർജൻ്റീന ബ്രസീൽ ഫൈനലില് കൽമൊരുങ്ങുന്നത്.

Leave a comment