അറ്റാക്കിംഗ് ഫുട്ബോള്‍ കളിച്ച് പുതിയ ഇറ്റലി
നിക്കോളോ ബറേല, ലോറെൻസോ ഇൻസൈൻ എന്നിവരുടെ ആദ്യ പകുതി ഗോളുകളുടെ പിന്‍ബലത്തില്‍ ഇറ്റലി യൂറോ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയതിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.സെമിയില്‍ സ്പെയിന്‍ ആണ് ഇറ്റലിയുടെ എതിരാളികള്‍.
പകുതി സമയത്തിന്റെ വക്കിലെത്തിയപ്പോള്‍ ലോറൻസോ ഇൻസൈനിന്റെ അത്ഭുതകരമായ കേളിംഗ് സ്‌ട്രൈക്ക് ഇറ്റലിക്ക് ലീഡ് ഇരട്ടിപ്പിച്ചു നല്‍കി.അതോടെ കളി തങ്ങളുടെ കൈയ്യില്‍ ആയി എന്ന് വിചാരിച്ചെങ്കിലും തൊട്ടടുത്ത നിമിഷത്തില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി കൊണ്ട് ബെല്‍ജിയം ഇറ്റലിക്കെതിരേ പോരാടാന്‍ തുടങ്ങി.എന്നാല്‍ ബെല്‍ജിയത്തിന്റെ നീക്കങ്ങള്‍ എല്ലാം മുനയില്‍ തന്നെ ഒടിക്കാന്‍ ഇറ്റലിക്ക് ആയി.ഡിഫന്‍സിനു പേര് കേട്ട ഇറ്റലി മികച്ച ആക്രമണ ഫുട്ബോള്‍ ആണ് കാഴ്ച്ചവച്ചത്.ഇതോടെ കഴിഞ്ഞ 32 മത്സരങ്ങളില്‍ തോല്‍വി അറിയാതെ ആണ് ഇറ്റലി യൂറോ സെമിയില്‍ എത്തിയത്.






































