ടോക്കിയോ ഒളിംപിക്സിൽ കാണികളുടെ കാര്യം തീരുമാനമായി
ജൂലൈ 23 ന് തുടങ്ങുന്ന ടോക്കിയോ ഒളിംപിക്സിൽ ഓരോ വേദിയിലും 50% മാത്രം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. ഓരോ വേദിയിലും ഏറ്റവും കൂടിയത് പതിനായിരം പേരെ വീതം അനുവദിക്കും.
ടോക്കിയോ ഒളിംപിക്സിൽ ജപ്പാൻകാർക്ക് മാത്രമാണ് പ്രവേശനം. വിദേശികളായ കാണികളെ ഒളിപിക്സിൽ പ്രവേശിപ്പിക്കേണ്ടതിലെന്ന് നേരത്തെ തീരുമാനിച്ചി രുന്നു.
കാണികളെ പ്രവേശിപ്പിക്കാതെ ഒളിംപിക്സ് നടത്തുന്നതാണ് സുരക്ഷിതമാണെന്നാണ് ജപ്പാനിലെ ആരോഗ്യ വിദക്തരിൽ പലരുടെയും അഭിപ്രായം. ഒളിംപിക്സിൽ ഇത് വരെ 36 ലക്ഷം ടിക്കറ്റുകൾ ജപ്പാൻകാർ എടുത്തിട്ടുണ്ട് എന്നാണ് കണക്ക്.