കോപ്പ അമേരിക്കയിൽ തുല്ല്യ ശക്തികൾ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പം?
മുൻ ചാമ്പ്യന്മാരായ ചിലിയും യുറുഗ്യയും ഏറ്റുമുട്ടുമ്പോൾ വിജയത്തിൽ കുറഞ്ഞ യാതൊന്നും രണ്ടു കൂട്ടർക്കും ഗുണം ചെയ്യില്ല. ശക്തരായ അർജൻ്റീനയെ ആദ്യ മത്സരത്തിൽ സമനിലയിൽ തളയ്ക്കുകയും, രണ്ടാം മൽസരത്തിൽ ബോളിവിയയെ ഒരു ഗോളിന് തോൽപ്പിച്ച് ഗ്രൂപ്പിൽ അർജൻ്റീനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് ആണ് ചിലി. ഇന്നത്തെ മത്സരം ജയിച്ചാൽ ചിലിക്ക് രണ്ടാം റൗണ്ടിലേക്ക് കടക്കാം.
ആദ്യ മത്സരത്തിൽ. അർജൻ്റീനയോട് ഏറ്റ തോൽവിയിൽ നിന്നും കരകയറാൻ സുവരസിനും കൂട്ടർക്കും ഇന്ന് വിജയിച്ചേ മതിയാവൂ. സുവരസും, കവാനിയും അടങ്ങുന്ന മുന്നേറ്റ നിരയെ പിടിച്ച് നിർത്തുക എന്നത് ചിലിക്ക് തലവേദന സൃഷ്ടിക്കുന്ന കാര്യം തന്നെയാണ്.
നാളെ പുലർച്ചെ ഇന്ത്യൻ സമയം 2.30 ന് ആണ് മത്സരം.