ഡെന്മാർക്ക് താരം ആശുപത്രി വിട്ടു.
ക്രിസ്റ്റ്യൻ ഏറിക്‌സൺ ഹൃദയ ശാസ്ത്ര ക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ഫിൻലൻഡ് ഡെന്മാർക്ക് മത്സരത്തിലെ 42അം മിനിറ്റിൽ ആണ് ഏറിക്‌സൺ ഗ്രൗണ്ടിൽ കുഴഞ്ഞ് വീഴുന്നത്. സഹ താരങ്ങളുടെ സമയോചിതമായ ഇടപെടൽ ആണ് ജീവൻ നില നിർത്താൻ സഹായിച്ചത്.
ഡെന്മാർക്ക് ക്യാപ്റ്റൻ കേജറിൻ്റെ സമയോചിതമായ ഇടപെടൽ ആണ് ലോകം മുഴുവൻ ചർച്ച ആയത്. മെഡിക്കൽ സംഘം ഗ്രൗണ്ടിൽ എത്തിയപ്പോൾ മുതൽ ക്യാപ്റ്റൻ്റെ റോൾ വളരെ ഭംഗിയായി നിറവേറ്റാൻ അദേഹത്തിന് സാധിച്ചു. കളി കണ്ട് ഇരുന്ന ഏറിക്സണിൻ്റെ പത്നിയെയും ആശ്വസിപ്പിക്കാൻ അദേഹം മറന്നില്ല.
ഒന്നര മണിക്കൂറിന് ശേഷം പുനരാരംഭിച്ച മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഡെന്മാർക്കിനേ ഫിൻലൻഡ് അട്ടിമറിച്ചു. തൊട്ടടുത്ത മത്സരത്തിൽ ബെൽജിയം സ്ട്രൈക്കർ ലുക്കാക്കു ഗോൾ നേടിയ ശേഷം ക്യാമറയുടെ അടുത്ത് ഓടി വന്നു എറിക് ഐ ലവ് യൂ എന്ന് പറയുന്നത് ഒരു നോമ്പരത്തോടെ ആണ് കായിക ലോകം കണ്ടിരുന്നത്.






































