കോപ്പ ബഹിഷ്കരിക്ക്കാന് താരങ്ങളുടെ അഭിപ്രായം
കോപ അമേരിക്ക കൂടി വരുന്ന കോവിഡ് കണക്ക് മൂലം മാറ്റിവക്കം എന്ന അഭിപ്രായം പലര്‍ക്കുമുണ്ട്.ആദ്യ വേദി ആയിരുന്ന അര്‍ജന്റീന കൂടി കോവിഡ് കേസ് മൂലവും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഉടലെടുത്ത കൊളംബിയയിലും കോപ നടത്താന്‍ ആയില്ല.അവസാന നിമിഷം ബ്രസീലില്‍ നടത്താന്‍ തീരുമാനിച്ചു.ഇതിനെതിരെ ബ്രസീല്‍ താരങ്ങള്‍ തന്നെ തങ്ങളുടെ അനിഷ്ട്ടം അറിയിച്ചതായി കേള്‍ക്കാന്‍ കഴിഞ്ഞു.
പരാഗ്വേയ്ക്കെതിരായ മത്സരത്തിന് ശേഷം തങ്ങളുടെ നിലപാട് കൂടുതല്‍ വ്യക്തം ആകും എന്ന് ബ്രസീല്‍ ക്യാപ്റ്റന്‍ കാസമീരോ പറഞ്ഞു.അർജന്റീന, ഉറുഗ്വേ എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരായ എഡിൻസൺ കവാനി, ലൂയിസ് സുവാരസ്, സെർജിയോ അഗ്യൂറോ എന്നിവരും ടൂർണമെന്റ് ബഹിഷ്കരിക്കുന്നതിന് പിന്തുണ അറിയിച്ചിട്ടുണ്ട്.എന്നാല്‍ ലീഗ് കളിക്കാന്‍ തങ്ങള്‍ തയ്യാര്‍ ആണ് എന്നാണ് അര്‍ജന്റീന ഫുട്ബോള്‍ ബോര്‍ഡ് അറിയിച്ചത്.






































