ലുക്കാ വാൽഷ്‌മിട്ട – ഓർത്തു വെച്ചോ ഈ യുവ ജർമൻ ഗോളടി യന്ത്രത്തെ
അണ്ടർ 17 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നടന്നു കൊണ്ടിരിക്കുന്ന സമയമാണ് ഇത്. ടൂർണമെന്റിൽ ഏറ്റവും ജന ശ്രദ്ധ പിടിച്ചു പറ്റിയത് ജർമനിയുടെ ഒരു സ്‌ട്രൈക്കർ ആയിരുന്നു – ലുക്കാ വാൽഷ്‌മിട്ട. 4 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് ഈ യുവ സ്‌ട്രൈക്കർ അടിച്ചു കൂട്ടിയത്. എല്ലാ മത്സരത്തിലും വല ചലിപ്പിക്കാനായി എന്നുള്ളത് അയാളുടെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
ബുണ്ടസ് ലീഗ ക്ലബ് ആയ ഫ്രെയ്‌ബുർഗിന്റെ താരമാണ് ലുക്കാ. 2018 ൽ 30 മത്സരങ്ങളിൽ നിന്നായി 9 ഗോളുകൾ ഇദ്ദേഹം ലീഗിൽ ക്ലബ്ബിനായി നേടിയിരുന്നു. മിറോസാവ് ക്ളോസിന്റെ വിടവാങ്ങലിനു ശേഷം നല്ലൊരു സ്‌ട്രൈക്കർ ഇല്ലാത്തതു ജർമൻ ടീമിന് ക്ഷീണം ആയിരുന്നു. ലൂക്കയുടെ വളർച്ച ആ വിടവ് നികത്താൻ സാധിക്കും എന്ന് വേണം അനുമാനിക്കാൻ.