അങ്ങനെ ഗാര്‍സിയയുടെ സ്വപ്നം പൂവണിഞ്ഞു
അഗ്യൂറോയെ പിന്തുടർന്ന് യുവ താരം എറിക് ഗാര്‍സിയയും മാഞ്ചസ്റ്റര്‍ സിറ്റി വിട്ട് ബാഴ്സയിലേക്ക് കൂടുമാറി.അദ്ദേഹത്തിനെ ഇന്ന് ബാഴ്സ അനാച്ഛാദനം ചെയ്തു.20 കാരനായ അദ്ദേഹം തന്റെ കരിയറിലെ അവസാന നാല് വർഷം സിറ്റിയിൽ ചെലവഴിച്ചു, ബ്ലൂഗ്രാനയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമിയിൽ നിന്ന് ഫുട്ബോള്‍ പഠിച്ച താരം ബാഴ്സക്ക് പറ്റിയ കളി കാഴ്ച്ചവക്കും എന്നാണ് കരുത്തപ്പെടുന്നത്.
2025-26 സീസണിന്റെ അവസാനം വരെ കളിക്കാരൻ ഒരു കരാർ ഒപ്പിടും, കൂടാതെ അയാളുടെ റിലീസ് ക്ലോസ് 489 മില്യൺ ഡോളർ ആണ് എന്നും ബാഴ്സ അറിയിച്ചു.സ്പാനിഷ് പ്രതിരോധക്കാരൻ 2020-21 കാമ്പെയ്ൻ പൂർത്തിയാക്കിയത് 12 മത്സരങ്ങള്‍ മാത്രം ആണ്.ഈ സമറില്‍ രണ്ടു സൈനിംഗ് നടത്തിയ ബാഴ്സ ഇനി വാങ്ങാന്‍ ആഗ്രഹിക്കുന്നത് ലിവര്‍പൂള്‍ താരം വൈനാല്ടത്തിനെ ആണ്.