കോപ്പ അമേരിക്ക : കൊളംബിയയെ തോൽപ്പിച്ച് ചിലി സെമിഫൈനലിൽ
ബ്രസീൽ: ബ്രസീലിൽ ഇന്ന് നടന്ന കോപ്പ അമേരിക്ക മത്സരത്തിൽ കൊളംബിയയെ തോൽപ്പിച്ച് ചിലി സെമിഫൈനലിൽ പ്രവേശിച്ചു. ഷൂട്ടൗട്ടിൽ ആണ് അവർ ജയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ നേടിയിരുന്നില്ല. മികച്ച പ്രകടനമാണ് ചിലി കാഴ്ചവെച്ചത്. മത്സരത്തിൽ രണ്ട് തവണ അവർ ഗോൾ നേടിയെങ്കിലും വീഡിയോ അസിസ്റ്റൻസ് റഫറീ ഗോൾ നിഷേധിക്കുകയായിരുന്നു. പിന്നീട് നടന്ന ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് അവർ കൊളംബിയയെ തോൽപ്പിച്ചത്. ശക്തരായ ടീമുകൾ എല്ലാം സെമിഫൈനലിൽ എത്തുന്നത്കൊണ്ട് സെമിഫൈനൽ മത്സരം പ്രവചനാതീതമാണ്.
കൊളംബിയയുടെ വില്യം ഷൂട്ടൗട്ടിൽ ഗോൾ നേടാതിരുന്നതാണ് ചിലിയെ സെമിയിൽ എത്തിച്ചത്. ഇന്ന് നടക്കുന്ന ഉറുഗ്വേ പെറു മത്സര വിജയ് ആയിരിക്കും സെമിഫൈനലിൽ ചിലിയെ നേരിടുന്നത്. ബ്രസീൽ, അര്ജന്റീന എന്നീ ടീമുകളാണ് സെമിഫൈനലിൽ എത്തിയത്.






































